ആദിവാസി സംവിധായിക ലീലയുടെ കരിന്തണ്ടനെത്തുന്നു; വിനായകന്‍ പ്രധാന വേഷത്തില്‍

മലയാള സിനിമയിലെ ആദ്യത്തെ ആദിവാസി സംവിധായിക ലീലയുടെ പുതിയ ചിത്രം കരിന്തണ്ടന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര് പുറത്തിറങ്ങി. നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സംസ്ഥാന അവാര്ഡ് ജേതാവ് കൂടിയായ വിനായകനാണ്. കളക്ടീവ് ഫെയിസ് വണിന്റെ ബാനറിലാണ് സിനിമ പുറത്തിറങ്ങുക.
 | 

ആദിവാസി സംവിധായിക ലീലയുടെ കരിന്തണ്ടനെത്തുന്നു; വിനായകന്‍ പ്രധാന വേഷത്തില്‍

കൊച്ചി: മലയാള സിനിമയിലെ ആദ്യത്തെ ആദിവാസി സംവിധായിക ലീലയുടെ പുതിയ ചിത്രം കരിന്തണ്ടന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയായ വിനായകനാണ്. കളക്ടീവ് ഫെയിസ് വണിന്റെ ബാനറിലാണ് സിനിമ പുറത്തിറങ്ങുക.

‘ബ്രിട്ടീഷുകാര് വയനാട്ടിലേക്കു വന്ത കാലത്തു അവരക്കു മലെമ്പെകേറുവുള എളുപ്പ വയി കാട്ടി കൊടുത്ത കരിന്തണ്ടന വഞ്ചകതെ’ എന്നാണ് സിനിമയുടെ പോസ്റ്ററില്‍ കഥാ സൂചകമായി രേഖപ്പെടുത്തിയിരിക്കുന്നത്. സിനിമയിലെ മറ്റു താരങ്ങളെക്കുറിച്ചോ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.