കരിന്തണ്ടന്‍ താന്‍ ചെയ്യാനിരുന്ന ചിത്രമെന്ന് സഹ സംവിധായകന്‍ ഗോപകുമാര്‍; സിനിമ വിവാദത്തില്‍

കേരളത്തിലെ ആദ്യത്തെ ആദിവാസി സംവിധായികയും വിനായകനും ഒന്നിക്കുന്ന കരിന്തണ്ടന് താന് ചെയ്യാനിരുന്ന സിനിമയാണെന്ന അവകാശവാദവുമായി സഹ സംവിധായകന് ഗോപകുമാര്. മമ്മൂട്ടി നായകനാവുന്ന ഏറ്റവും പുതിയ ചിത്രം മമാങ്കത്തിന്റെ സഹ സംവിധായകന് കൂടിയാണ് ഗോപകുമാര്.
 | 

കരിന്തണ്ടന്‍ താന്‍ ചെയ്യാനിരുന്ന ചിത്രമെന്ന് സഹ സംവിധായകന്‍ ഗോപകുമാര്‍; സിനിമ വിവാദത്തില്‍

കൊച്ചി: കേരളത്തിലെ ആദ്യത്തെ ആദിവാസി സംവിധായികയും വിനായകനും ഒന്നിക്കുന്ന കരിന്തണ്ടന്‍ താന്‍ ചെയ്യാനിരുന്ന സിനിമയാണെന്ന അവകാശവാദവുമായി സഹ സംവിധായകന്‍ ഗോപകുമാര്‍. മമ്മൂട്ടി നായകനാവുന്ന ഏറ്റവും പുതിയ ചിത്രം മമാങ്കത്തിന്റെ സഹ സംവിധായകന്‍ കൂടിയാണ് ഗോപകുമാര്‍.

കളക്ടീവ് ഫെയിസ് സിനിമ പ്രഖ്യാപിക്കുന്നതിന് ഏതാണ്ട് ഒരു വര്‍ഷം മുന്‍പ് തന്നെ താന്‍ കരിന്തണ്ടനുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയിരുന്നതായി ഗോപകുമാര്‍ പറയുന്നു. ഇതിന് തെളിവായി അദ്ദേഹത്തിന്റെ ഫെയിസ്ബുക്ക് പോസ്റ്റും അദ്ദേഹം ചൂണ്ടികാണിച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രം മാമാങ്കം പൂര്‍ത്തിയായതിന് ശേഷം സിനിമയുമായി മുന്നോട്ട് പോകാനായിരുന്നു പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.

സിനിമയുടെ ടൈറ്റില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തതാണ്. കരിന്തണ്ടന്‍ എന്ന പേരില്‍ സിനിമ ഇറക്കാന്‍ ശ്രമിച്ചാല്‍ നിയമപരമായി നേരിടും. സംവിധായിക ലീലയുമായി ചിത്രത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുള്ളതാണ്. എന്തുകൊണ്ടാണ് ഇത്തരത്തിലൊരു നീക്കം നടത്തുന്നതെന്ന് അറിയില്ലെന്നും ഗോപകുമാര്‍ പറയുന്നു.

Script Completed.. <3 ഒരു നീണ്ട കാലത്തെ യാത്രകളും ചരിത്രാന്വേഷണങ്ങളും അലച്ചിലുകളും കാതിലാരൊക്കെയോ കുടഞ്ഞിട്ടുപോയ…

Posted by Gopakumar GK on Tuesday, December 12, 2017