കോടികള്‍ പ്രതിഫലം വാങ്ങുന്ന യുവ നടന്മാര്‍ പ്രളയബാധിതരെ സഹായിച്ചില്ല; ഗണേഷ് കുമാര്‍

മലയാള സിനിമയിലെ യുവ നടന്മാര്ക്കെതിരെ രൂക്ഷ വിമര്ശനവുമായി എ.എം.എം.എ വൈസ് പ്രസിഡന്റും എം.എല്.എയുമായ കെ.ബി. ഗണേഷ്കുമാര്. മലയാള സിനിമയിലെ കോടികള് പ്രതിഫലം വാങ്ങുന്ന പല യുവ നടന്മാരും പ്രളയക്കെടുതി കാരണം ബുദ്ധിമുട്ടുന്നവര്ക്ക് യാതൊരു സഹായവും ചെയ്യാന് മുന്നോട്ടു വന്നില്ലെന്ന് അദ്ദേഹം വിമര്ശിച്ചു.
 | 

കോടികള്‍ പ്രതിഫലം വാങ്ങുന്ന യുവ നടന്മാര്‍ പ്രളയബാധിതരെ സഹായിച്ചില്ല; ഗണേഷ് കുമാര്‍

പത്തനാപുരം: മലയാള സിനിമയിലെ യുവ നടന്മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എ.എം.എം.എ വൈസ് പ്രസിഡന്റും എം.എല്‍.എയുമായ കെ.ബി. ഗണേഷ്‌കുമാര്‍. മലയാള സിനിമയിലെ കോടികള്‍ പ്രതിഫലം വാങ്ങുന്ന പല യുവ നടന്മാരും പ്രളയക്കെടുതി കാരണം ബുദ്ധിമുട്ടുന്നവര്‍ക്ക് യാതൊരു സഹായവും ചെയ്യാന്‍ മുന്നോട്ടു വന്നില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു.

അഞ്ചുദിവസത്തേക്ക് 35 ലക്ഷം പ്രതിഫലം വാങ്ങുന്ന ഹാസ്യനടന്മാരുണ്ട്. അവരെയും കാണുന്നില്ല. ഒരു ഉദ്ഘാടനത്തിന് 30 ലക്ഷം വാങ്ങുന്ന താരങ്ങളുണ്ട്. ആ പൈസയെങ്കിലും അവര്‍ കൊടുക്കേണ്ടേ. വളരെ കുറച്ച് ആളുകളാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. പത്തനാപുരം കുരിയോട്ടുമല ആദിവാസി ഊരുകളില്‍ ഓണക്കിറ്റ് വിതരണം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു എം.എല്‍.എ

യുവ നടന്മാര്‍ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട നടത്തിയ പ്രവര്‍ത്തനങ്ങളില്‍ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയയും രംഗത്ത് വന്നിരുന്നു. അതേസമയം എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാംപുകളില്‍ അവശ്യ സാധനങ്ങള്‍ ഉള്‍പ്പെടെ എത്തിക്കുന്നതില്‍ വലിയ പങ്ക് വഹിച്ച നടന്‍ ടോവീനോ സോഷ്യല്‍ മീഡിയയുടെ കൈയടി നേടി.