അര്‍ദ്ധനഗ്‌നയായി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍; ക്രിതിക ശര്‍മ്മയുടെ തെലുങ്ക് ചിത്രം വിവാദത്തില്‍

നേരത്തെ ചിത്രത്തെ അഭിനന്ദിച്ച് സംവിധായകന് രാംഗോപാല് വര്മ്മ രംഗത്ത് വന്നിരുന്നു. പിന്നാലെയാണ് സദാചാരവാദികള് വിമര്ശനവുമായി എത്തിയിരിക്കുന്നത്.
 | 
അര്‍ദ്ധനഗ്‌നയായി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍; ക്രിതിക ശര്‍മ്മയുടെ തെലുങ്ക് ചിത്രം വിവാദത്തില്‍

കൊച്ചി: അര്‍ദ്ധനഗ്നയായ ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ട യുവതാരം ക്രിതിക ശര്‍മ വിവാദത്തില്‍. ആകാശ് പുരി, ക്രിതിക ശര്‍മ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന തെലുങ്ക് ചിത്രം റൊമാന്റികിന്റെ പോസ്റ്ററാണ് വിവാദത്തിലായിരിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ ചിത്രത്തിനെതിരെ സദാചാര സംവാദങ്ങള്‍ തുടരുകയാണ്.

നേരത്തെ ചിത്രത്തെ അഭിനന്ദിച്ച് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ രംഗത്ത് വന്നിരുന്നു. പിന്നാലെയാണ് സദാചാരവാദികള്‍ വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. അനില്‍ പദൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുരി ജഗനാഥും നടി ചാര്‍മി കൗറും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഈ വര്‍ഷം ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം.

അര്‍ദ്ധനഗ്‌നയായി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍; ക്രിതിക ശര്‍മ്മയുടെ തെലുങ്ക് ചിത്രം വിവാദത്തില്‍

ക്രിതികയുടെ കരിയറിലെ മികച്ച കഥാപാത്രമാകും റൊമാന്റിക്കിലേതെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രിതിക പോസ്റ്റര്‍ ചെയ്തതിന് പിന്നാലെ ചിലര്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. അര്‍ധനഗ്നയായ ക്രിതികയെ ആകാശ് പുരി അവതരിപ്പിക്കുന്ന നായക കഥാപാത്രം കെട്ടിപ്പിടിക്കുന്നതാണ് ഫസ്റ്റ് ലുക്ക് പോസറ്റര്‍.