കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കുന്നു; ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായി മോഹന്‍ലാല്‍

സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയില് ആരംഭിക്കുമെന്നും നേരത്തെ തയ്യാറാക്കിയ മറ്റൊരു തിരക്കഥയില് നിന്നുള്ള ചില ഭാഗങ്ങള് ഇതില് ഉള്പ്പെടുത്തുമെന്നും ആന്റണി പെരുമ്പാവൂര് പറഞ്ഞു.
 | 
കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കുന്നു; ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായി മോഹന്‍ലാല്‍

കൊച്ചി: കൂടത്തായി കൊലപാതക പരമ്പര സിനിമയാകുന്നു. മോഹന്‍ലാലാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുക. കേരളം സാക്ഷ്യം വഹിച്ച ഏറ്റവും ആസൂത്രിതമായ കൊലപാതക പരമ്പരയെന്ന് നിലയില്‍ കൂടത്തായി ഖ്യാതി നേടികഴിഞ്ഞു. പിന്നാലെയാണ് കുറ്റാന്വഷണ ത്രില്ലറായി സംഭവം തിരശീലയിലെത്തുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. കൂടത്തായി കൂട്ടക്കൊലപാതകം സിനിമയാകുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

സിനിമയുടെ മറ്റു വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയില്‍ ആരംഭിക്കുമെന്നും നേരത്തെ തയ്യാറാക്കിയ മറ്റൊരു തിരക്കഥയില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തുമെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുകയെന്നാണ് സൂചന. സംവിധായകനെക്കുറിച്ചും താരങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷ.