‘സൈക്കോ ഷമ്മി’യുടെ തലവരമാറ്റുമായിരുന്ന രംഗം; കുമ്പളങ്ങിയിലെ ഡിലീറ്റഡ് സീന്‍ കാണാം

അതേസമയം സീനില് സൈക്കോ ഷമ്മിക്ക് പകരം ലോലനായ ഷമ്മിയാണെന്നതാണ് മറ്റൊരു പ്രത്യേകത.
 | 
‘സൈക്കോ ഷമ്മി’യുടെ തലവരമാറ്റുമായിരുന്ന രംഗം; കുമ്പളങ്ങിയിലെ ഡിലീറ്റഡ് സീന്‍ കാണാം

കൊച്ചി: മധു സി. നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രം ആരെന്ന് ചോദിച്ചാല്‍ ഒരേയൊരു ഉത്തരമേയുള്ളു! ഫഹദ് ഫാസില്‍ അവതരിപ്പിച്ച ഷമ്മി. ചിത്രത്തിലെ വില്ലനാണ് ഷമ്മിയെങ്കിലും സ്വഭാവം കൊണ്ട് ഫഹദിന്റെ അഭിനയ മികവുകൊണ്ട് കഥാപാത്രം വ്യത്യസ്തത പുലര്‍ത്തിയിരുന്നു. കുമ്പളങ്ങിയിലെ ഡിലീറ്റഡ് സീനിലൂടെ ഷമ്മി വീണ്ടും സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമാവുകയാണ്.

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് ഡിലീറ്റഡ് സീന്‍ പുറത്തുവിട്ടിരിക്കുന്നത്. അതേസമയം സീനില്‍ സൈക്കോ ഷമ്മിക്ക് പകരം ലോലനായ ഷമ്മിയാണെന്നതാണ് മറ്റൊരു പ്രത്യേകത. സൈക്കോ ഷമ്മിയുടെ സ്വഭാവത്തെ അട്ടിമറിക്കുന്നതാണ് സീനിലെ സംഭാഷണങ്ങളെന്നാണ് സമൂഹമാധ്യങ്ങളില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്. എന്തായാലും ഡിലീറ്റഡ് സീന്‍ ഇതിനൊടകം വൈറലായി മാറിയിട്ടുണ്ട്.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.