‘ഈ ട്രൂ ലവ് ഒക്കെ ഔട്ട് ഓഫ് ഫാഷനായോ’?; കുമ്പളങ്ങി നൈറ്റ്‌സിന്റെ ട്രെയിലര്‍ കാണാം

ഷെയിന് നിഗം, സൗബിന് ഷാഹിര്, ശ്രീനാഥ് ഭാസി, മാത്യു തോമസ് എന്നിവര് പ്രധാധ വേഷങ്ങളിലെത്തുന്ന കുമ്പളി നൈറ്റ്സിന്റെ ട്രെയിലര് പുറത്തിറങ്ങി. നവാഗതനായ മധു സി. നാരായണനാണ് ചിത്രത്തിന്റെ സംവിധാനം നിര്വഹിക്കുന്നത്. ഫഹദ് ഫാസില് ആന്റ് ഫ്രണ്ട്സ്, വര്ക്കിംഗ് ക്ലാസ് ഹീറോ എന്നിവയുടെ ബാനറില് നസ്രിയ നസീം, ദിലീഷ് പോത്തന്, ശ്യാം പുഷ്കരന് എന്നിവര് ചേര്ന്നാണ് ചിത്രം നിര്മ്മിക്കുന്നത്. ശ്യാം പുഷ്കരനും ദിലീഷ് പോത്തനും പുതുതായി ആരംഭിച്ച നിര്മ്മാണ കമ്പനി വര്ക്കിംഗ് ക്ലാസ് ഹീറോസിന്റെ ആദ്യ ചിത്രം കൂടിയാണ് കുമ്പളങ്ങി നൈറ്റ്സ്.
 | 
‘ഈ ട്രൂ ലവ് ഒക്കെ ഔട്ട് ഓഫ് ഫാഷനായോ’?; കുമ്പളങ്ങി നൈറ്റ്‌സിന്റെ ട്രെയിലര്‍ കാണാം

കൊച്ചി: ഷെയിന്‍ നിഗം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, മാത്യു തോമസ് എന്നിവര്‍ പ്രധാധ വേഷങ്ങളിലെത്തുന്ന കുമ്പളി നൈറ്റ്സിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ മധു സി. നാരായണനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നിവയുടെ ബാനറില്‍ നസ്രിയ നസീം, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്യാം പുഷ്‌കരനും ദിലീഷ് പോത്തനും പുതുതായി ആരംഭിച്ച നിര്‍മ്മാണ കമ്പനി വര്‍ക്കിംഗ് ക്ലാസ് ഹീറോസിന്റെ ആദ്യ ചിത്രം കൂടിയാണ് കുമ്പളങ്ങി നൈറ്റ്സ്.

കൊച്ചിയിലെ കുമ്പളങ്ങി എന്ന സ്ഥലത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം ഫെബ്രുവരി ആദ്യവാരം തീയേറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. ആഷിഖ് അബുവിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചതിന്റെ അനുഭവ സമ്പത്തുമായാണ് മധു സി. നാരായണന്‍ കുമ്പളങ്ങി നൈറ്റ്സ് ഒരുക്കുന്നത്. ശ്യാം പുഷ്‌കരനാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ഷൈജു ഖാലിദ് ഛായാഗ്രഹണവും സുശിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.

ട്രെയിലര്‍ കാണാം.