ബോബന്‍ കുഞ്ചാക്കോ, ഞങ്ങളുടെ ഇസ; മകന്റെ പേര് പുറത്തുവിട്ട് ചാക്കോച്ചന്‍

നേരത്തെ ജൂനിയര് ചാക്കോച്ചന്റെ പേരിടല് ചടങ്ങ് സോഷ്യല് മീഡിയയില് ചര്ച്ചയായിരുന്നു.
 | 
ബോബന്‍ കുഞ്ചാക്കോ, ഞങ്ങളുടെ ഇസ; മകന്റെ പേര് പുറത്തുവിട്ട് ചാക്കോച്ചന്‍

കൊച്ചി: നടന്‍ കുഞ്ചാക്കോ ബോബന്‍ മകന് പേരിട്ടു. ബോബന്‍ കുഞ്ചാക്കോ അഥവാ ഇസഹാക് കുഞ്ചാക്കോ എന്നാണ് ജൂനിയര്‍ ചാക്കോച്ചന്റെ പേര്. തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് മകന്റെ പേര് താരം വെളിപ്പെടുത്തിയിരിക്കുന്നത്. നേരത്തെ ജൂനിയര്‍ ചാക്കോച്ചന്റെ പേരിടല്‍ ചടങ്ങ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. തന്റെ അച്ഛന്റെ പേര് തന്നെയാണ് ചാക്കോച്ചന്‍ മകനും നല്‍കിയിരിക്കുന്നത്.

ഇസ എന്നാണ് കുഞ്ഞിന്റെ വിളിപ്പേര്. വിവാഹം കഴിഞ്ഞ് പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരം അച്ഛനാവുന്നത്. കുട്ടി ജനിക്കാന്‍ പോകുന്നതിന്റെ വിശേഷങ്ങള്‍ക്ക് ചാക്കോച്ചന്‍ നേരത്തെ തന്നെ ആരാധകരുമായി പങ്കുവെച്ചിരുന്നു. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും ഇസ നന്ദി അറിയിക്കുന്നുവെന്ന് ചാക്കോച്ചന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

 

View this post on Instagram

 

👶🏻And the name is…. BOBAN KUNCHACKO🎉🎉 aka IZAHAAK KUNCHACKO🎈🎈 (Izza sends out his love to all for the wishes & prayers🙏🏼😘)

A post shared by Kunchacko Boban (@kunchacks) on