പൃഥ്വിരാജ് സംവിധായകനാകുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ ടീസര്‍ കാണാം

ആരാധകര് ഏറെ കാത്തിരിക്കുന്ന പൃഥ്വിരാജ്-മോഹന്ലാല് കൂട്ടുകെട്ടിന്റെ ചിത്രം ലൂസിഫറിന്റെ ടീസര് പുറത്തിറങ്ങി. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്. നേരത്തെ ഒടിയന്റെ ബജറ്റിനേക്കാള് കൂടുതല് ചെലവില് നിര്മ്മിച്ചിരിക്കുന്ന ചിത്രമാണ് ലൂസിഫറെന്ന് റിപ്പോര്ട്ടുകളുണ്ടായിരുന്നു.
 | 
പൃഥ്വിരാജ് സംവിധായകനാകുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ ടീസര്‍ കാണാം

കൊച്ചി: ആരാധകര്‍ ഏറെ കാത്തിരിക്കുന്ന പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ ചിത്രം ലൂസിഫറിന്റെ ടീസര്‍ പുറത്തിറങ്ങി. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്‍. നേരത്തെ ഒടിയന്റെ ബജറ്റിനേക്കാള്‍ കൂടുതല്‍ ചെലവില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രമാണ് ലൂസിഫറെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നടന്‍ മമ്മൂട്ടിയാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. പൃഥ്വിവിക്കും ലാലിനും ആശംസകളറിയിക്കുന്നതായി മമ്മൂട്ടി ഫെയിസ്ബുക്കില്‍ കുറിച്ചു. മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പുള്ളി എന്ന കഥാപാത്രമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയി പ്രതിനായക കഥാപാത്രമായെത്തുന്നത്. ടൊവീനോ തോമസും ഇന്ദ്രജിത്ത് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ടീസര്‍ കാണാം.

https://www.facebook.com/Mammootty/videos/386455335436190/