ലൂക്കയിലെ ലിപ് ലോക്ക് സീന്‍ വാട്‌സാപ്പില്‍ ലീക്കായി; നിയമനടപടികളുമായി അണിയറ പ്രവര്‍ത്തകര്‍

സംഭവത്തില് നിയമ നടപടികള് സ്വീകരിക്കുമെന്ന് ലൂക്കയുടെ അണിയപ്രവര്ത്തകര് അറിയിച്ചിട്ടുണ്ട്.
 | 
ലൂക്കയിലെ ലിപ് ലോക്ക് സീന്‍ വാട്‌സാപ്പില്‍ ലീക്കായി; നിയമനടപടികളുമായി അണിയറ പ്രവര്‍ത്തകര്‍

കൊച്ചി: ടോവിനോ തോമസ് നായകനായി എത്തിയ ലൂക്കയിലെ ചില ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചോര്‍ന്നു. നായിക അഹാനയുമായുള്ള ടൊവീനോയുടെ ഇന്റിമേറ്റ് സീനുകളാണ് ലീക്കായത്. സംഭവത്തില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ലൂക്കയുടെ അണിയപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. തീയേറ്ററുകളില്‍ ഇപ്പോഴും വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ സീനുകള്‍ ലീക്കായത് ബോക്‌സോഫീസില്‍ തിരിച്ചടിയുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംസ്ഥാനത്ത് ആകെ 70 തീയേറ്ററുകളിലാണ് ലൂക്ക ഇപ്പോള്‍ പ്രദര്‍ശനം തുടരുന്നത്. റീലിസിന്റെ ആദ്യഘട്ടങ്ങളില്‍ തന്നെ ചിത്രം മികച്ച പ്രേക്ഷക പ്രീതി നേടിയിരുന്നു. ഇപ്പോള്‍ ലീക്കായ ലിപ് ലോക്ക് സീന്‍ ചിത്രത്തിലുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ടീസറിലോ ട്രെയിലറിലോ ഇതിനെക്കുറിച്ച് സൂചനകളൊന്നുമില്ലെങ്കിലും നടി അഹാന തന്നെയാണ് ഒരു അഭിമുഖത്തില്‍ സീനിനെക്കുറിച്ച് വെളിപ്പെടുത്തിയത്.

നിലവില്‍ സീന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്യാനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. അരുണ്‍ ബോസ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ലിന്റോ തോമസ്, പ്രിന്‍സ് ഹുസൈന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മൃദുല്‍ ജോര്‍ജ്ജ്, അരുണ്‍ ബോസ് എന്നിവര്‍ ചേര്‍ന്നാണ് കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. നിമിഷ് രവിയാണ് ക്യാമറ.