രാധിക ആപ്‌തെയ്ക്ക് എമ്മി അവാര്‍ഡ് നോമിനേഷന്‍; ഇന്ത്യയില്‍ നിന്ന് ലസ്റ്റ് സ്റ്റോറീസും സേക്രഡ് ഗെയിംസും

ഏറെ പ്രശംസ നേടിയ കഥാപാത്രമാണ് ലസ്റ്റ് സ്റ്റോറീസില് രാധികയുടേത്.
 | 
രാധിക ആപ്‌തെയ്ക്ക് എമ്മി അവാര്‍ഡ് നോമിനേഷന്‍; ഇന്ത്യയില്‍ നിന്ന് ലസ്റ്റ് സ്റ്റോറീസും സേക്രഡ് ഗെയിംസും

മുംബൈ: ടെലിവിഷന്‍ രംഗത്തെ ഏറ്റവും സുപ്രധാന പുരസ്‌കാരമായ എമ്മി അവാര്‍ഡ്‌സ്-2019ലേക്ക് ബോളിവുഡ് താരസുന്ദരി രാധിക ആപ്‌തെയ്ക്ക് നോമിനേഷന്‍. ലസ്റ്റ് സ്റ്റോറീസ് എന്ന സീരിസിലെ അഭിനയ മികവാണ് നോമിനേഷന് രാധികയെ അര്‍ഹയാക്കിയിരിക്കുന്നത്. കൂടാതെ സേക്രഡ് ഗെയിംസ്, ലസ്റ്റ് സ്റ്റോറീസ്, ദി റീമിക്സ് എന്നീ മൂന്ന് ഇന്ത്യന്‍ വെബ് സിരീസുകള്‍ നോമിനേഷന്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഏറെ പ്രശംസ നേടിയ കഥാപാത്രമാണ് ലസ്റ്റ് സ്റ്റോറീസില്‍ രാധികയുടേത്.

നവാസുദ്ദീന്‍ സിദ്ധിഖി, സെയ്ഫ് അലി ഖാന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ സേക്രഡ് ഗെയിംസ് ഡ്രാമ സിരീസ് വിഭാഗത്തിലായിരിക്കും മത്സരിക്കുക. ധീരജ്, അനുരാഗ് കശ്യപ്, വിക്രമാദിത്യ എന്നിവര്‍ ചേര്‍ന്നാണ് സേക്രഡ് ഗെയിംസ് സംവിധാനം ചെയ്തിരിക്കുന്നത്. ബോളിവുഡ് സീരീസുകളില്‍ സമീപകാലത്ത് ഏറ്റവും നിരൂപണ പ്രശംസ പിടിച്ചുപറ്റിയ ചിത്രം കൂടിയാണ് സേക്രഡ് ഗെയിംസ്.

ടെലിവിഷന്‍ മിനി-സീരീസ് വിഭാഗത്തിലും മികച്ച നടിക്കുള്ള അവാര്‍ഡിനുമാണ് ലസ്റ്റ് സ്റ്റോറീസ് മത്സരിക്കുക. കരണ്‍ ജോഹര്‍, അനുരാഗ് കശ്യപ്, സോയാ അക്തര്‍, ദിബാകര്‍ ബാനര്‍ജി എന്നിവര്‍ ചേര്‍ന്നാണ് ലസ്റ്റ് സ്റ്റോറീസ് സംവിധാനം ചെയ്തിരിക്കുന്നത്. നോണ്‍-സ്‌ക്രിപ്റ്റഡ് എന്റര്‍ടെയ്ന്‍മെന്റ് വിഭാഗത്തിലാണ് ദി റീമിക്സ് മത്സരിക്കുന്നത്.