‘തിലകനെ വേണ്ടി മുതലക്കണ്ണീര്‍ പൊഴിക്കുന്നവരോട്’; ആഷിഖ് അബുവിനെതിരെ എം.എ നിഷാദ്

ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരികെയെടുത്ത നടപടിയെ വിമര്ശിച്ച ആഷിഖ് അബുവിനെതിരെ വിമര്ശനവുമായി സംവിധായകന് എം.എ നിഷാദ്. തന്റെ ഫെയിസ്ബുക്ക് കുറിപ്പിലാണ് എം.എ നിഷാദ് രൂക്ഷ വിമര്ശനവുമായി രംഗത്ത് വന്നിരിക്കുന്നത്. തിലകനോട് മാപ്പ് ചോദിക്കാന് ആഹ്വാനം നടത്തുന്ന സഹോദരാ, അങ്ങയുടെ എത്ര സിനിമയില് തിലകന് ചേട്ടനെ അഭിനയിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചോദിക്കുന്നു.
 | 

‘തിലകനെ വേണ്ടി മുതലക്കണ്ണീര്‍ പൊഴിക്കുന്നവരോട്’; ആഷിഖ് അബുവിനെതിരെ എം.എ നിഷാദ്

കൊച്ചി: ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരികെയെടുത്ത നടപടിയെ വിമര്‍ശിച്ച ആഷിഖ് അബുവിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ എം.എ നിഷാദ്. തന്റെ ഫെയിസ്ബുക്ക് കുറിപ്പിലാണ് എം.എ നിഷാദ് രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്. തിലകനോട് മാപ്പ് ചോദിക്കാന്‍ ആഹ്വാനം നടത്തുന്ന സഹോദരാ, അങ്ങയുടെ എത്ര സിനിമയില്‍ തിലകന്‍ ചേട്ടനെ അഭിനയിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചോദിക്കുന്നു.

തിലകന്‍ എന്ന മഹാ നടനോട് കടുത്ത അനീതിയാണ് മലയാള സിനിമ പ്രവര്‍ത്തകര്‍ ചെയ്തത്. വിലക്കുകള്‍ക്ക് പുല്ലു വില കല്‍പ്പിച്ച്, അദ്ദേഹത്തേ സിനിമയില്‍ അഭിനയിപ്പിച്ച തങ്ങളെ പോലുളള സംവിധായകര്‍ക്ക് ഇതൊക്കെ കാണുമ്പോള്‍ പുച്ഛം തോന്നുന്നുവെന്നും അദ്ദേഹം കുറിച്ചു.

ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നില്ല, സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞു എന്ന’ കുറ്റത്തിന് ‘മരണം വരെ സിനിമത്തമ്പുരാക്കന്മാര്‍ ശത്രുവായി പുറത്തുനിര്‍ത്തിയ തിലകന്‍ ചേട്ടനോട് ‘അമ്മ’ മാപ്പുപറയുമായിരിക്കും, അല്ലേ? എന്നായിരുന്നു ആഷിഖ് അബുവിന്റെ പോസ്റ്റ്.

പോസ്റ്റ് വായിക്കാം.

തിലകൻ ചേട്ടന് വേണ്ടി മുതല കണ്ണീർ പൊഴിക്കുന്നവരോട്…സ്വന്തം അഭിപ്രായം ചന്കൂറ്റത്തോടെ ആരുടെയും മുന്പിൽ വിളിച്ച്…

Posted by MA Nishad on Monday, June 25, 2018