‘മിഖായേലി’നെതിരെ വിമര്‍ശനക്കുറിപ്പ് പ്രസിദ്ധീകരിച്ച ഗ്രൂപ്പുകള്‍ നിര്‍മ്മാതാക്കള്‍ ഇടപെട്ട് പൂട്ടിച്ചു; പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ

നിവിന് പോളി നായകനായി എത്തിയ പുതിയ ചിത്രം 'മിഖായേലി'നെതിരെ വിമര്ശനക്കുറിപ്പ് പ്രസിദ്ധീകരിച്ച ഫെയിസ്ബുക്ക് ഗ്രൂപ്പുകള് നിര്മ്മാതാക്കള് ഇടപെട്ട് പൂട്ടിച്ചു. സിനിമാ നിരൂപകരുടെ സോഷ്യല് മീഡിയ പ്ലാറ്റ്ഫോമായ സിനിമാ പാരഡീസോ ക്ലബാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മിഖായേലിനെക്കുറിച്ച് നല്ലത് മാത്രം പറഞ്ഞാ മതിയെന്ന നിര്മ്മാതാക്കളുടെ തിട്ടൂരത്തിനെതിരെ പ്രതിഷേധവുമായി സോഷ്യല് മീഡിയയും രംഗത്ത് വന്നിട്ടുണ്ട്. പ്രേക്ഷക വിമര്ശനങ്ങളോടുള്ള ഇത്തരം അസഹിഷ്ണുതാപരമായ നിലപാട് സിനിമ മേഖലയ്ക്ക് തന്നെ തിരിച്ചടിയുണ്ടാക്കുമെന്ന് സോഷ്യല് മീഡിയ മുന്നറിയിപ്പ് നല്കുന്നു.
 | 
‘മിഖായേലി’നെതിരെ വിമര്‍ശനക്കുറിപ്പ് പ്രസിദ്ധീകരിച്ച ഗ്രൂപ്പുകള്‍ നിര്‍മ്മാതാക്കള്‍ ഇടപെട്ട് പൂട്ടിച്ചു; പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ

കൊച്ചി: നിവിന്‍ പോളി നായകനായി എത്തിയ പുതിയ ചിത്രം ‘മിഖായേലി’നെതിരെ വിമര്‍ശനക്കുറിപ്പ് പ്രസിദ്ധീകരിച്ച ഫെയിസ്ബുക്ക് ഗ്രൂപ്പുകള്‍ നിര്‍മ്മാതാക്കള്‍ ഇടപെട്ട് പൂട്ടിച്ചു. സിനിമാ നിരൂപകരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ സിനിമാ പാരഡീസോ ക്ലബാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മിഖായേലിനെക്കുറിച്ച് നല്ലത് മാത്രം പറഞ്ഞാ മതിയെന്ന നിര്‍മ്മാതാക്കളുടെ തിട്ടൂരത്തിനെതിരെ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയയും രംഗത്ത് വന്നിട്ടുണ്ട്. പ്രേക്ഷക വിമര്‍ശനങ്ങളോടുള്ള ഇത്തരം അസഹിഷ്ണുതാപരമായ നിലപാട് സിനിമ മേഖലയ്ക്ക് തന്നെ തിരിച്ചടിയുണ്ടാക്കുമെന്ന് സോഷ്യല്‍ മീഡിയ മുന്നറിയിപ്പ് നല്‍കുന്നു.

ക്രിയാത്മക വിലയിരുത്തലുകളെപ്പോലും വേര്‍തിരിച്ചു കാണുവാന്‍ സിനിമയുടെ പ്രമോഷന്‍ ടീമുകള്‍ തയ്യാറാവാത്തിടത്തോളം ഇത്തരം സിനിമകളെക്കുറിച്ച സംസാരിക്കുന്നത് തന്നെ ഫേസ്ബുക്കിലെ സിനിമ ചര്‍ച്ചാവേദികള്‍ക്ക് വെല്ലുവിളിയായി തീര്‍ന്നിരിക്കുകയാണ്. മാന്യമായ, വിശദമായ നിരൂപണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം വേദികളോട് പോലും അസഹിഷ്ണുത കാണിക്കുന്ന സിനിമയുടെ അണിയറപ്രവര്‍ത്തകരുടെ നിലപാട് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയുന്നല്ല. മേല്പറഞ്ഞ ഗ്രൂപ്പുകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും സിനിമാ പാരഡീസോ ക്ലബ് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സിപിസിയുടെ പ്രതികരണത്തിന്റെ പൂര്‍ണരൂപം.

”ക്രിയാത്മക വിലയിരുത്തലുകളെപ്പോലും വേര്‍തിരിച്ചു കാണുവാന്‍ സിനിമയുടെ പ്രമോഷന്‍ ടീമുകള്‍ തയ്യാറാവാത്തിടത്തോളം ഇത്തരം സിനിമകളെക്കുറിച്ച സംസാരിക്കുന്നത് തന്നെ ഫേസ്ബുക്കിലെ സിനിമ ചര്‍ച്ചാവേദികള്‍ക്ക് വെല്ലുവിളിയായി തീര്‍ന്നിരിക്കുകയാണ്. മാന്യമായ, വിശദമായ നിരൂപണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം വേദികളോട് പോലും അസഹിഷ്ണുത കാണിക്കുന്ന സിനിമയുടെ അണിയറപ്രവര്‍ത്തകരുടെ നിലപാട് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയുന്നല്ല ഈ അവസരത്തില്‍ മേല്പറഞ്ഞ ഗ്രൂപ്പുകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുവാനും ഈ വിഷയത്തിലെ സിപിസിയുടെ നിലപാട് പ്രസ്താവിക്കുവാനുമായി ഒരു തീരുമാനമെടുക്കുകയാണ് . പ്രസ്തുത സിനിമയെ സംബന്ധിച്ച ഒരു പോസ്റ്റുകളും (നല്ലതോ മോശമോ ആയിക്കൊള്ളട്ടെ) സിപിസി ഗ്രൂപ്പില്‍ അനുവദിക്കുന്നതല്ല. ഇതുവരെ ഗ്രൂപ്പില്‍ വന്ന ചിത്രത്തിന്റെ റിവ്യൂസും ഇതേ കാരണത്താല്‍ ഒഴിവാക്കിയിട്ടുണ്ട്.”

വന്‍ താരനിരയുമായെത്തിയ മിഖായേല്‍ സംവിധാനം ചെയ്തിരിക്കുന്നത് ഹനീഫ് അദേനിയാണ്. സിദ്ദിഖ്, ഉണ്ണി മുകുന്ദന്‍, ജെ ഡി ചക്രവര്‍ത്തി, സുദേവ് നായര്‍, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ആന്റോ ജോസഫാണ് ഗാങ്സറ്റര്‍ റിവഞ്ച് ഡ്രാമ നിര്‍മ്മിച്ചിരിക്കുന്നത്. മിഖായേലിനെക്കുറിച്ച് ജോണി വെള്ളിക്കാല എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടില്‍ വന്ന നിരൂപണം ഇതിനോടകം വൈറലായിട്ടുണ്ട്.

സുഹൃത്തുക്കളേ …ഇന്നലെ റിലീസായ പ്രമുഖ സിനിമയെക്കുറിച്ചുള്ള റിവ്യൂസ് പ്രസിദ്ധീകരിച്ചതിന് പേരിൽ മൂവിട്രാക്കർ ,മൂവി…

Posted by Cinema Paradiso Club on Friday, January 18, 2019