ഫോണെടുക്കാതിരിക്കുന്ന പ്രശ്‌നമില്ലെന്ന് നടൻ മുകേഷ്

രാത്രി പതിനൊന്ന് മണിക്ക് ആരാധകൻ എന്ന് പറഞ്ഞ് മുകേഷിനെ ഫോൺവിളിച്ച് ശല്യപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ നടന്മാർ നിലപാട് വ്യക്തമാക്കുന്നു.
 | 
ഫോണെടുക്കാതിരിക്കുന്ന പ്രശ്‌നമില്ലെന്ന് നടൻ മുകേഷ്


കൊച്ചി:
രാത്രി പതിനൊന്ന് മണിക്ക് ആരാധകൻ എന്ന് പറഞ്ഞ് മുകേഷിനെ ഫോൺവിളിച്ച് ശല്യപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ നടന്മാർ നിലപാട് വ്യക്തമാക്കുന്നു.

മുകേഷ്

താൻ കഴിവതും ഫോൺ എടുക്കാൻ ശ്രമിക്കാറുണ്ട്. തിരിക്കിലാണെങ്കിൽ പിന്നീട് തിരിച്ച് വിളിക്കും. ഇത്തരം മര്യാദകളെ ചിലർ ദുരുപയോഗം ചെയ്യുമ്പോൾ കലാകാരനും പ്രേക്ഷകനും തമ്മിലുള്ള അകലം കൂടുകയേ ഉള്ളൂ എന്നും മുകേഷ് പറഞ്ഞു. 50 പേരോടു മനസ്സ് തുറന്നു സംസാരിച്ചിരുന്നവർ ഏറ്റവും അടുത്തറിയാവുന്ന അഞ്ചു പേരുടെ കോളുകൾ അറ്റൻഡ് ചെയ്യുന്ന അവസ്ഥയിലേക്ക് ചുരുങ്ങും. ഔചിത്യബോധമില്ലാത്ത ഒരു കോളിനെ ഭയന്ന് മര്യാദ പാലിക്കുന്ന 50 കോളുകൾ അറ്റൻഡ് ചെയ്യാതിരിക്കാൻ ഏതായാലും ഞാൻ തീരുമാനിച്ചിട്ടില്ലെന്നും മുകേഷ് പറഞ്ഞു.

സുരാജ്

രാത്രി 11 മണി കഴിഞ്ഞാൽ തന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരിക്കുമെന്ന് നടൻ സുരാജ് വെഞ്ഞാറമൂട് പറഞ്ഞു. രാത്രിയിൽ നമ്മളെ വിളിച്ച് പ്രകോപ്പിക്കുക. കഷ്ടകാലത്തിന് നമ്മളെന്തെങ്കിലും സംസ്‌കൃതം’ പറഞ്ഞാൽ റെക്കോർഡ് ചെയ്ത് യൂട്യൂബിലിടുക. പിന്നെ അത് വൈറലാകുക. ഫോൺ സ്വിച്ച് ഓഫ് ചെയ്തു വെച്ചാൽ ഇത്തരം തലവേദന ഉണ്ടാകില്ല എന്ന് സുരാജ് പറഞ്ഞു.

അജു വർഗീസ്

ഷൂട്ടിങ്ങിലോ മറ്റു തിരക്കുകളിലോ ആവുമ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്യുന്നതിനാൽ തനിക്ക് ഇത്തരം അനുഭവങ്ങൾ അധികം ഉണ്ടാകാറില്ലെന്ന് യുവതാരം അജു വർഗീസ് പറഞ്ഞു. സിനിമ കണ്ട് നമ്മളോട് സ്‌നേഹം തോന്നുന്ന ആളുകൾ വിളിക്കുന്നത് നല്ല കാര്യം തന്നെ. അപൂർവം ചിലർ മാത്രമാണ് ഔചിത്യ ബോധമില്ലാതെ പെരുമാറുന്നത്. സിനിമാ താരങ്ങൾ മാത്രമല്ല നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് കിടന്നുറങ്ങുന്ന നഴ്‌സ് വരെ അൽപം പരിഗണന ആഗ്രഹിക്കുന്നുണ്ട്. എത്രയോ സിനിമകളിൽ നമ്മളെ ചിരിപ്പിച്ച, സന്തോഷിപ്പിച്ച താരങ്ങളോട് എന്തിനാണ് ശത്രുത എന്നും അജു ചോദിച്ചു.
കടപ്പാട്: മലയാള മനോരമ