ഷക്കീല രാഷ്ട്രീയത്തിലേക്ക്; ഇനി അമ്മയോടൊപ്പം

തെന്നിന്ത്യൻ ഗ്ലാമർ താരം ഷക്കീല എ.ഐ.എ.ഡി.എം.കെയിലേക്ക്. ടൈംപാസ് എന്ന തമിഴ് ആഴ്ച പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. തന്റെയൊപ്പം 15 നടിമാരും പാർട്ടിയിലേക്ക് വരുമെന്നും ജയലളിതയുടെ ക്ഷണത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും ഷക്കീല പറഞ്ഞു.
 | 
ഷക്കീല രാഷ്ട്രീയത്തിലേക്ക്; ഇനി അമ്മയോടൊപ്പം

ചെന്നൈ:
തെന്നിന്ത്യൻ ഗ്ലാമർ താരം ഷക്കീല എ.ഐ.എ.ഡി.എം.കെയിലേക്ക്. ടൈംപാസ് എന്ന തമിഴ് ആഴ്ച പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. തന്റെയൊപ്പം 15 നടിമാരും പാർട്ടിയിലേക്ക് വരുമെന്നും ജയലളിതയുടെ ക്ഷണത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും ഷക്കീല പറഞ്ഞു.

ചെറുപ്പം മുതൽ എം.ജി.ആറിനെയും ജയലളിതയെയും തനിക്ക് ഏറെ ഇഷ്ടമാണ്. ജയലളിത ബംഗളൂരു ജയിലിലായിരുന്നത് തന്നെ വിഷമിപ്പിച്ചിരുന്നു. അമ്മ മുഖ്യമന്ത്രിയായിരുന്നപ്പോൾ ചെയ്ത പ്രവർത്തനങ്ങളെല്ലാം തനിക്ക് ഇഷ്ടമായിരുന്നുവെന്നും അവർ പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് പ്രചാരണത്തിനായി തന്നെ പാർട്ടിയിലെ ഉന്നത നേതാക്കൾ വിളിച്ചിരുന്നു. എന്നാൽ അത് താൻ അപ്പോൾ തന്നെ നിരസിച്ചു. പണം വാങ്ങി പ്രചാരണത്തിന് പങ്കെടുക്കാൻ തനിക്ക് താൽപര്യമില്ലായിരുന്നു. എന്നാൽ ഇപ്പോൾ അമ്മയ്ക്ക് വേണ്ടി പ്രചാരണത്തിന് വേണ്ടി താൻ തയ്യാറാണെന്നും ഷക്കീല അഭിമുഖത്തിൽ പറയുന്നു. വിവാഹം കഴിക്കാതെയുള്ള ജയലളിതയുടെ ജീവിതം പ്രചോദനമാക്കി മുന്നോട്ട് പോകാനാണ് തന്റെ തീരുമാനമെന്നും താരം വ്യക്തമാക്കി.

പത്ത് സിനിമകളിൽ അഭിനയിക്കാൻ കരാറായിട്ടുണ്ടെന്നും നവാഗതനായ രവികുമാർ സംവിധാനം ചെയ്യുന്ന ഉൺമൈ എന്ന സിനിമയിൽ രാഷ്ട്രീയക്കാരിയായി അഭിനയിക്കുന്നുണ്ടെന്നും ഷക്കീല വ്യക്തമാക്കി.