മേജർ രവിക്കെതിരേ പിക്കറ്റ് 43 യുടെ നിർമാതാവിന്റെ പരാതി

സംവിധായകൻ മേജർ രവി വൻ സാമ്പത്തിക നഷ്ടം വരുത്തിയെന്നാരോപിച്ച് പിക്കറ്റ് 43 യുടെ നിർമാതാവ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ പരാതി നൽകി. ഒ.ജി. സുനിലാണ് പരാതി നൽകിയത്. കരാറിൽ പറഞ്ഞിരുന്നതിലും 70 ലക്ഷം രൂപ അധികം ചിത്രത്തിനു ചെലവാക്കിയെന്ന് പരാതിയിൽ പറയുന്നു.
 | 

 

മേജർ രവിക്കെതിരേ പിക്കറ്റ് 43 യുടെ നിർമാതാവിന്റെ പരാതി

കൊച്ചി:
സംവിധായകൻ മേജർ രവി വൻ സാമ്പത്തിക നഷ്ടം വരുത്തിയെന്നാരോപിച്ച് പിക്കറ്റ് 43 യുടെ നിർമാതാവ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ പരാതി നൽകി.  ഒ.ജി. സുനിലാണ് പരാതി നൽകിയത്. കരാറിൽ പറഞ്ഞിരുന്നതിലും 70 ലക്ഷം രൂപ അധികം ചിത്രത്തിനു ചെലവാക്കിയെന്ന്  പരാതിയിൽ പറയുന്നു.

നാലു കോടി രൂപയ്ക്ക് ചിത്രീകരണം പൂർത്തിയാക്കാമെന്ന കരാറിലാണ് ചിത്രീകരണം ആരംഭിച്ചത്. പൂർത്തിയായപ്പോൾ 4.7 കോടി ചെലവ്. ചിത്രത്തിൻറെ പബ്ലിസിറ്റിക്ക് വീണ്ടും പണം കണ്ടെത്തേണ്ടി വന്നു. തിയെറ്ററിൽ പ്രതീക്ഷിച്ച വിജയം നേടാതിരുന്നതും തിരിച്ചടിയായി. ചിത്രത്തിന്റെ പബ്ലിസിറ്റിക്കായി വീണ്ടും പണം കണ്ടെത്തേണ്ടി വന്നുവെന്നും പരാതിയിൽ പറയുന്നു.

സുനിലിന്റെ പരാതി പരിശോധിക്കാനുംചർച്ച ചെയ്യുന്നതിനുമായി ഈമാസം തന്നെ യോഗം ചേരുമെന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി രഞ്ജിത് രജപുത്ര പറഞ്ഞു. നിർമാതാക്കൾക്ക് വൻ നഷ്ടം വരുത്തിവയ്ക്കുന്ന ഇത്തരം സംവിധായകരോട് നിസഹകരണം പുലർത്തുന്ന കാര്യം അസോസിയേഷൻ ചർച്ചചെയ്ുമെയന്നും അദ്ദേഹം പറഞ്ഞു.

ഒ.ജി സുനിലിന്റെ ഫിലിം ബ്രീവറി എന്ന സിനിമാ കമ്പനിയുടെ രണ്ടാമത് ചിത്രമാണ് പിക്കറ്റ് 43. 22 ഫീമെയിൽ കോട്ടയമായിരുന്നു ആദ്യ ചിത്രം.