‘ആടുജീവിതം’ ജോര്‍ദാന്‍ ഷെഡ്യൂള്‍ അവസാനിച്ചു; വിവരമറിയിച്ച് പൃഥ്വിരാജ്

കോവിഡ് കാലത്തെ സംഭവബഹുലമായ ഷൂട്ടിംഗിന് ശേഷം ആടുജീവിതം സിനിമയുടെ ജോര്ദാനിലെ ഷെഡ്യൂള് അവസാനിച്ചു.
 | 
‘ആടുജീവിതം’ ജോര്‍ദാന്‍ ഷെഡ്യൂള്‍ അവസാനിച്ചു; വിവരമറിയിച്ച് പൃഥ്വിരാജ്

കോവിഡ് കാലത്തെ സംഭവബഹുലമായ ഷൂട്ടിംഗിന് ശേഷം ആടുജീവിതം സിനിമയുടെ ജോര്‍ദാനിലെ ഷെഡ്യൂള്‍ അവസാനിച്ചു. ജോര്‍ദാനില്‍ മരുഭൂമിയില്‍ നടന്നിരുന്ന ചിത്രീകരണം കോവിഡ് വ്യാപനത്തിനെത്തുടര്‍ന്ന് പ്രഖ്യാപിച്ച കര്‍ഫ്യൂവില്‍ നിര്‍ത്തിവെച്ചിരുന്നു. ഏപ്രില്‍ 1ന് നിര്‍ത്തിവെച്ച ചിത്രീകരണം പിന്നീട് ഏപ്രില്‍ 24നാണ് പുനരാരംഭിച്ചത്.

ഇന്ത്യ രാജ്യാന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തി വെച്ചിരുന്നതിനാല്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയും ഉള്‍പ്പെടെ സംഘത്തിലെ എല്ലാവരും ജോര്‍ദാനില്‍ കുടുങ്ങുകയായിരുന്നു. സംഘത്തിലുള്ളവരുടെ വിസ കാലാവധി ഏപ്രില്‍ രണ്ടാം വാരത്തില്‍ അവസാനിക്കുമായിരുന്നു. ഇതേത്തുടര്‍ന്ന് തങ്ങളെ തിരികെ എത്തിക്കണമെന്ന് സംഘവും ഫിലിം ചേംബറും സംസ്ഥാന സര്‍ക്കാരിനും കേന്ദ്രത്തിനും കത്തയച്ചു.

വിമാന സര്‍വീസുകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ തിരികെയെത്തിക്കുന്നത് പ്രായോഗികമല്ലാത്തതിനാല്‍ സംഘത്തിന്റെ വിസ നീട്ടാന്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ ഇടപെടുകയായിരുന്നു. 58 പേരായിരുന്നു സിനിമാ സംഘത്തിലുണ്ടായിരുന്ന ഇന്ത്യക്കാര്‍.

#Aadujeevitham Schedule pack up! 😊❤

Posted by Prithviraj Sukumaran on Saturday, May 16, 2020