മ്യൂസിക് ബാൻഡുമായി മോഹൻലാൽ

മലയാളികളുടെ സ്വന്തം ലാലേട്ടൻ മ്യൂസിക് ബാൻഡുമായി എത്തുന്നതായി സൂചന. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് മോഹൻലാൽ സൂചന നൽകിയത്.
 | 

മ്യൂസിക് ബാൻഡുമായി മോഹൻലാൽ

കൊച്ചി: മലയാളികളുടെ സ്വന്തം ലാലേട്ടൻ മ്യൂസിക് ബാൻഡുമായി എത്തുന്നതായി സൂചന. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് മോഹൻലാൽ സൂചന നൽകിയത്. Something unique and awesome is about to unveil… Can u guess? എന്നാണ് ഫേസ്ബുക്കിലിട്ട ചിത്രത്തിൽ മോഹൻലാൽ പറയുന്നത്. സംഗീത സംവിധായകൻ രതീഷ് വേഗയാണ് മ്യൂസിക്ക് ബാന്റിൽ മോഹൻലാലിന്റെ കൂട്ടാളിയായി ഉണ്ടാക്കുക. എന്നാൽ ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലാൽ പുറത്ത് വിട്ടിട്ടില്ല.
രതീഷ് വേഗയുടെ ഈണത്തിൽ മോഹൻലാൽ പാടിയ റൺബേബി റൺ എന്ന ചിത്രത്തിലെ ആറ്റുമണൽ പായയിൽ എന്ന ഗാനം വൻ ഹിറ്റായിരുന്നു.