ഗ്ലാമർ താരം സന്യാസിനിയായി, ഒടുവിൽ മടുത്ത് വിവാഹത്തിലേക്ക്; ഇപ്പോൾ നടൻ രഞ്ജിത്തിന്റെ ഭാര്യ

പഴയക്കാല ഗ്ലാമർ താരവും സന്യാസിനിയുമായിരുന്ന സ്വാതി സന്യാസ ജീവിതം ഉപേക്ഷിച്ച് കുടുംബജീവിതത്തിലേക്ക്. നടി പ്രിയാരാമന്റെ മുൻ ഭർത്താവും നടനുമായ രഞ്ജിത്തും സ്വാതിയും വിവാഹിതരായി. ചെന്നൈയിൽ വച്ച് കഴിഞ്ഞ ദിവസമായിരുന്ന ചടങ്ങുകൾ.
 | 
ഗ്ലാമർ താരം സന്യാസിനിയായി, ഒടുവിൽ മടുത്ത് വിവാഹത്തിലേക്ക്; ഇപ്പോൾ നടൻ രഞ്ജിത്തിന്റെ ഭാര്യ


ചെന്നൈ:
പഴയക്കാല ഗ്ലാമർ താരവും സന്യാസിനിയുമായിരുന്ന സ്വാതി സന്യാസ ജീവിതം ഉപേക്ഷിച്ച് കുടുംബജീവിതത്തിലേക്ക്. നടി പ്രിയാരാമന്റെ മുൻ ഭർത്താവും നടനുമായ രഞ്ജിത്തും സ്വാതിയും വിവാഹിതരായി. ചെന്നൈയിൽ വച്ച് കഴിഞ്ഞ ദിവസമായിരുന്ന ചടങ്ങുകൾ.

കെ.ആർ വിജയയുടെ സഹോദരിയായ കെ.ആർ സാവിത്രിയുടെ മകളാണ് സ്വാതി. ഐ.വി ശശിയുടെ ഭൂമിക എന്ന ചിത്രത്തിലൂടെയാണ് നായികയായി മലയാള സിനിമയിലെത്തിയത്. എന്നാൽ സിനിമയിൽ വേഷങ്ങൾ ലഭിക്കാതായതോടെ നിത്യാനന്ദയുടെ ശിഷ്യത്വം സ്വീകരിച്ച് സന്യാസിനിയാവുകയായിരുന്നു. നടി രഞ്ജിതയെ നിത്യാനന്ദ മഠവുമായി ബന്ധിപ്പിച്ചത് നിർമ്മലാനന്ദ എന്ന പേരിൽ അറിയപ്പെട്ടിരുന്ന സ്വാതിയായിരുന്നു. രാഗസുധ എന്ന പേരിൽ സ്വാതി തമിഴിലും അഭിനയിച്ചിട്ടുണ്ട്.

രഞ്ജിത്ത് രാജമാണിക്യം, ചന്ദ്രോത്സവം, ലിറ്റിൽ സൂപ്പർമാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ്. പ്രിയാരാമനുമായി 15 വർഷത്തോളം തുടർന്ന ദാമ്പത്യബന്ധം ഈ വർഷമാദ്യമാണ് പിരിഞ്ഞത്. ആ ബന്ധത്തിൽ രണ്ട് ആൺകുട്ടികളുണ്ട്.