നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന് ഷൂട്ടിങ്ങിനിടെ പരിക്ക്

നടന് വിഷ്ണു ഉണ്ണികൃഷ്ണന് ഷൂട്ടിങ്ങിനിടെ വീണ് പരുക്കേറ്റു. മമ്മൂട്ടി നായകനാകുന്ന സ്ട്രീറ്റ്ലൈറ്റ്സ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് വിഷ്ണുവിന് പരുക്കേറ്റത്. ഛായാഗ്രാഹകന് ഷാംദത്ത് സൈനുദ്ദീന് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ വീണുപോയ വിഷ്ണുവിന് വലതുകൈയ്ക്കാണ് പരുക്ക്.
 | 

നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന് ഷൂട്ടിങ്ങിനിടെ പരിക്ക്

കൊച്ചി: നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന് ഷൂട്ടിങ്ങിനിടെ വീണ് പരുക്കേറ്റു. മമ്മൂട്ടി നായകനാകുന്ന സ്ട്രീറ്റ്ലൈറ്റ്സ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് വിഷ്ണുവിന് പരുക്കേറ്റത്. ഛായാഗ്രാഹകന്‍ ഷാംദത്ത് സൈനുദ്ദീന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ വീണുപോയ വിഷ്ണുവിന് വലതുകൈയ്ക്കാണ് പരുക്ക്.

സംഭവം നടന്ന ഉടന്‍തന്നെ അദ്ദേഹത്തെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷ്ണുവിന്റെ വലതുകൈക്ക് പൊട്ടലുള്ളതിനാല്‍ തിങ്കളാഴ്ച ശസ്ത്രക്രിയ നടത്തിയേക്കും. തുടര്‍ന്ന് ഒരുമാസം വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാരുടെ കണക്കുകൂട്ടല്‍.

കമല്‍ഹാസന്റെ ‘ഉത്തമവില്ലനും’ ‘വിശ്വരൂപം 2’ നുമൊക്കെ ഛായാഗ്രഹണം നിര്‍വഹിച്ച ഷാംദത്ത് സംവിധായകനാകുന്ന ആദ്യ ചിത്രമാണ് സ്ട്രീറ്റ്ലൈറ്റ്സ്. പ്ലേഹൗസ് പിക്ചേഴ്സിന്റെ ബാനറില്‍ മമ്മൂട്ടിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. വെള്ളിയാഴ്ചയാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.