അജു ഇരട്ടക്കുട്ടികളുടെ അച്ഛനായി

മലയാള സിനിമയിലെ യുവതാരം അജു വർഗീസ് ഇരട്ടക്കുട്ടികളുടെ അച്ഛനായി. ഒരു ആൺകുഞ്ഞിനും ഒരു പെൺകുഞ്ഞിനുമാണ് അജുവിന്റെ ഭാര്യ ജന്മം നൽകിയത്. തന്റെ ഫേയ്സ്ബുക്കിലൂടെയാണ് സന്തോഷ വാർത്ത അജു ആരാധകർക്ക് മുന്നിലെത്തിച്ചത്.
 | 
അജു ഇരട്ടക്കുട്ടികളുടെ അച്ഛനായി

 

കൊച്ചി: മലയാള സിനിമയിലെ യുവതാരം അജു വർഗീസ് ഇരട്ടക്കുട്ടികളുടെ അച്ഛനായി. ഒരു ആൺകുഞ്ഞിനും ഒരു പെൺകുഞ്ഞിനുമാണ് അജുവിന്റെ ഭാര്യ ജന്മം നൽകിയത്. തന്റെ ഫേയ്‌സ്ബുക്കിലൂടെയാണ് സന്തോഷ വാർത്ത അജു ആരാധകർക്ക് മുന്നിലെത്തിച്ചത്.
എന്റെ പാപങ്ങളൊക്കെ പൊറുത്ത ദൈവത്തോട് നന്ദി, എനിക്കുവേണ്ടി പ്രാർത്ഥിച്ച എന്നെ സ്‌നേഹിക്കുന്ന എല്ലാവർക്കും നന്ദി പറയുന്നതായി അജു ഫേസ്ബുക്കിൽ കുറിച്ചു.

കാക്കനാട് ഫാഷൻ ഡിസൈനറായ അഗസ്റ്റീനയാണ് അജുവിന്റെ ഭാര്യ. വിനീത് ശ്രീനിവാസൻ നായകനായി എത്തുന്ന ഓർമ്മയുണ്ടോ ഈ മുഖം എന്ന ചിത്രത്തിലാണ് അജു വർഗീസ് ഒടുവിൽ അഭിനയിച്ചത്. ചിത്രം നവംബറിൽ തിയേറ്ററുകളിലെത്തും.