അമല പോള്‍ വീണ്ടും വിവാഹിതയായി? ചിത്രങ്ങള്‍ പുറത്ത്

ചലച്ചിത്രതാരം അമല പോള് വീണ്ടും വിവാഹിതയായെന്ന് റിപ്പോര്ട്ട്.
 | 
അമല പോള്‍ വീണ്ടും വിവാഹിതയായി? ചിത്രങ്ങള്‍ പുറത്ത്

ചലച്ചിത്രതാരം അമല പോള്‍ വീണ്ടും വിവാഹിതയായെന്ന് റിപ്പോര്‍ട്ട്. നടിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗായകനായ ഭവീന്ദര്‍ സിങ്ങാണ് അമലയുടെ വരന്‍. ഭവീന്ദറിന്റെ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരന്നതോടെയാണ് വിവാഹ വിവരം പുറത്തറിഞ്ഞത്. വളരെ കുറച്ച് നേരത്തേക്ക് മാത്രമായിരുന്നു ഈ ചിത്രങ്ങള്‍ ഭവീന്ദറിന്റെ ഇന്‍സ്റ്റയില്‍ ഉണ്ടായിരുന്നത്. ഇത് പെട്ടെന്ന് തന്നെ നീക്കം ചെയ്‌തെങ്കിലും ഫാന്‍ പേജുകളില്‍ പടരുകയായിരുന്നു.

രണ്ടാഴ്ച മുന്‍പ് ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ ഉണ്ടായെങ്കിലും ഇരു താരങ്ങളും പ്രതികരിച്ചിരുന്നില്ല. ഇവര്‍ രഹസ്യമായാണ് വിവാഹിതരായതെന്ന് നടിയുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തിയതായി ഇന്ത്യ ടുഡേ പറയുന്നു. താന്‍ പ്രണയത്തിലാണെന്ന് അമല പോള്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

തമിഴ് സിനിമാ സംവിധായകനായ എ.എല്‍ വിജയിനെയാണ് അമല ആദ്യം വിവാഹം കഴിച്ചത്. 2014ലായിരുന്നു ഇവരുടെ വിവാഹം. പിന്നീട് അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് 2017ല്‍ ഇവര്‍ വിവാഹമോചിതരായിരുന്നു.

ചിത്രങ്ങള്‍ കാണാം

അമല പോള്‍ വീണ്ടും വിവാഹിതയായി? ചിത്രങ്ങള്‍ പുറത്ത് അമല പോള്‍ വീണ്ടും വിവാഹിതയായി? ചിത്രങ്ങള്‍ പുറത്ത് അമല പോള്‍ വീണ്ടും വിവാഹിതയായി? ചിത്രങ്ങള്‍ പുറത്ത് അമല പോള്‍ വീണ്ടും വിവാഹിതയായി? ചിത്രങ്ങള്‍ പുറത്ത്