”ഞങ്ങടെ അമ്പിളി വിചാരിച്ചാല്‍ എല്ലാക്കാര്യോം നടക്കും”; അമ്പിളി ആദ്യ ടീസര്‍ പുറത്ത്

ജോണ് പോള് ജോര്ജിന്റെ പുതിയ ചിത്രമായ അമ്പിളിയുടെ ആദ്യ ടീസര് പുറത്ത്.
 | 
”ഞങ്ങടെ അമ്പിളി വിചാരിച്ചാല്‍ എല്ലാക്കാര്യോം നടക്കും”; അമ്പിളി ആദ്യ ടീസര്‍ പുറത്ത്

ഹിറ്റ് ചിത്രം ഗപ്പിയുടെ സംവിധായകന്‍ ജോണ്‍ പോള്‍ ജോര്‍ജിന്റെ പുതിയ ചിത്രമായ അമ്പിളിയുടെ ആദ്യ ടീസര്‍ പുറത്ത്. സൗബിന്‍ ഷാഹിര്‍ വ്യത്യസ്ത ലുക്കില്‍ ടൈറ്റില്‍ കഥാപാത്രമായി എത്തുന്നു. നസ്രിയ നസീമിന്റെ സഹോദരന്‍ നവീന്‍ നസീം അരങ്ങേറ്റം നടത്തുന്ന ചിത്രം കൂടിയാണ് അമ്പിളി. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സി വി സാരഥി, മുകേഷ് ആര്‍ മേത്ത, എ വി അനൂപ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. തന്‍വി റാം എന്ന പുതുമുഖ താരം ആണ് നായിക. ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന സൗബിന്‍ ആരാധകരെ ഞെട്ടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടീസര്‍ കാണാം