പുതുമയേറിയ ടീസറുമായി അനാർക്കലി; തിരക്കഥാകൃത്ത് സച്ചി സംവിധായകനാകുന്നു

വ്യത്യസ്തമായ ടീസറുമായി അനാർക്കലി എന്ന മലയാളം സിനിമ. തിരക്കഥാകൃത്ത് സച്ചി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രഥ്വിരാജും ബിജുമേനോനുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ ടീസർ മലയാള സിനിമയിൽ തന്നെ പുതുമയുള്ളതാണ്. സംഗീതത്തിനും ഹാസ്യത്തിനും പ്രാധാന്യം നൽകുന്ന പ്രണയ ചിത്രമാണ് അനാർക്കലി.
 | 
പുതുമയേറിയ ടീസറുമായി അനാർക്കലി; തിരക്കഥാകൃത്ത് സച്ചി സംവിധായകനാകുന്നു

കൊച്ചി: വ്യത്യസ്തമായ ടീസറുമായി അനാർക്കലി എന്ന മലയാളം സിനിമ. തിരക്കഥാകൃത്ത് സച്ചി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രഥ്വിരാജും ബിജുമേനോനുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ ടീസർ മലയാള സിനിമയിൽ തന്നെ പുതുമയുള്ളതാണ്. സംഗീതത്തിനും ഹാസ്യത്തിനും പ്രാധാന്യം നൽകുന്ന പ്രണയ ചിത്രമാണ് അനാർക്കലി.

ലക്ഷദ്വീപ്, ലക്‌നൗ, കൊച്ചി എന്നിവിടങ്ങളിലാണ് ചിത്രീകരണം. സിനിമയുടെ തിരക്കഥ ഒരുക്കുന്നതും സച്ചി തന്നെയാണ്.

ടീസർ താഴെ കാണാം. (ആപ്പിൽ വായിക്കുന്നവർക്ക് വീഡിയോ ഗാലറിയിൽ നിന്ന് ടീസർ കാണാം)