ഏയ്ഞ്ചൽസിൽ അരവിന്ദ് വേണുഗോപാലിന്റെ ഗാനം

ഇന്ദ്രജിത്ത് നായകനാവുന്ന പുതിയ ചിത്രം ഏയ്ഞ്ചൽസിൽ അരവിന്ദ് വേണുഗോപാൽ പാടുന്നു. ചിത്രത്തിലെ അരവിന്ദിന്റെ പാട്ടിന്റെ വിവരം ഏയ്ഞ്ചൽസിന്റെ നിർമ്മാതാക്കൾ തന്നെയാണ് പുറത്ത് വിട്ടത്. മനോജ് കുരൂരാണ് ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. സംഗീതം പകർന്നിരിക്കുന്നത് നവാഗതനായ ജെയ്ക്സ് ബിജോയ്.
 | 

ഏയ്ഞ്ചൽസിൽ അരവിന്ദ് വേണുഗോപാലിന്റെ ഗാനം
ഇന്ദ്രജിത്ത് നായകനാവുന്ന പുതിയ ചിത്രം ഏയ്ഞ്ചൽസിൽ അരവിന്ദ് വേണുഗോപാൽ പാടുന്നു. ചിത്രത്തിലെ അരവിന്ദിന്റെ പാട്ടിന്റെ വിവരം ഏയ്ഞ്ചൽസിന്റെ നിർമ്മാതാക്കൾ തന്നെയാണ് പുറത്ത് വിട്ടത്. മനോജ് കുരൂരാണ് ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. സംഗീതം പകർന്നിരിക്കുന്നത് നവാഗതനായ ജെയ്ക്‌സ് ബിജോയ്.

മലയാളത്തിന്റെ പ്രിയഗായകൻ ജി.വേണുഗോപാലിന്റെ മകനായ അരവിന്ദ് ദ ട്രെയിനിലെ ഗാനം ആലപിച്ചുകൊണ്ടായിരുന്നു പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ടീനേജ്, നത്തോലി ഒരു ചെറിയ മീനല്ല, മൈ ലൈഫ് പാർട്ട്്‌നർ തുടങ്ങിയ ചിത്രങ്ങളിലും പാടിയിട്ടുണ്ട്.
ഇന്ദ്രജിത്ത് സുകുമാരനും ആശാശരത്തും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ഏയ്ഞ്ചൽസ്. ഇന്ദ്രജിത്ത് ചിത്രത്തിൽ പോലീസ് ഓഫീസറായും ആശാ ശരത്ത് ചാനൽ റിപ്പോർട്ടറായും എത്തുന്നു.

ഇന്ദ്രജിത്തിനേയും ആശാ ശരത്തിനേയും കൂടാതെ ജോയ് മാത്യു, ബൈജു, പ്രേം പ്രകാശ്, വിജയകുമാർ, ലക്ഷ്മി പ്രിയ ചന്ദ്രമൗലി, പാർവ്വതി മേനോൻ, ദിനേഷ് പണിക്കർ, അനീഷ് ജി മേനോൻ, ബേബി അന്നി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജീൻ മാർക്കോസും ടോണി ടോമിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ക്ലൗണ്ട് 4 സിനിമാസിന്റെ ബാനറിൽ ലിനു ഐസക്ക്, ഹിഷാം ബഷീർ, സാജു ആസാദ്, മായ കർത്ത എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഉടൻ പുറത്തിറങ്ങും.