ഏഷ്യാവിഷൻ മൂവി അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച നടൻ മമ്മൂട്ടി, നടി മഞ്ജു വാര്യർ

ഒമ്പതാമത് ഏഷ്യാവിഷൻ മൂവി അവാർഡുകൾ പ്രഖ്യാപിച്ചു. മമ്മൂട്ടി മികച്ച നടനായും മഞ്ജു മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. മുന്നറിയിപ്പ്, ബാല്യകാല സഖി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് അവാർഡ് ലഭിച്ചത്്. ഹൗ ഓൾഡ് ആർ യുവിലെ മികച്ച പ്രകടനത്തിന് മഞ്ജുവിനെ മികച്ച നടിയായി തെരഞ്ഞെടുത്തു.
 | 
ഏഷ്യാവിഷൻ മൂവി അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച നടൻ മമ്മൂട്ടി, നടി മഞ്ജു വാര്യർ

 

ദുബൈ: ഒമ്പതാമത് ഏഷ്യാവിഷൻ മൂവി അവാർഡുകൾ പ്രഖ്യാപിച്ചു. മമ്മൂട്ടി മികച്ച നടനായും മഞ്ജു മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. മുന്നറിയിപ്പ്, ബാല്യകാല സഖി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് അവാർഡ് ലഭിച്ചത്്. ഹൗ ഓൾഡ് ആർ യുവിലെ മികച്ച പ്രകടനത്തിന് മഞ്ജുവിനെ മികച്ച നടിയായി തെരഞ്ഞെടുത്തു.

രഞ്ജിത്ത് ആണ് മികച്ച സംവിധായകൻ (ഞാൻ). റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘ഹൗ ഓൾഡ് ആർ യു’ ആണ് മികച്ച ചിത്രം. ഐക്കൺ ഓഫ് ഇന്ത്യ പുരസ്‌കാരത്തിന് ഐശ്വര്യറായ് ബച്ചനും എക്‌സലൻസ് ഇൻ ഇന്ത്യൻ സിനിമ പുരസ്‌കാരത്തിന് കാജോൾ ദേവ്ഗണും അർഹരായി.

തമിഴ് നടൻ ധനുഷ് യൂത്ത് ഐക്കൺ അവാർഡും ശ്രുതിഹാസൻ യൂത്ത് ഐക്കൺ ഫീമെയിൽ അവാർഡും നേടി. ദുൽഖർ സൽമാൻ പെർഫോമർ ഓഫ് ദി ഇയർ, നിവിൻപോളി സ്റ്റാർ ഓഫ് ദി ഇയർ പുരസ്‌കാരങ്ങൾക്ക് തെരഞ്ഞെടുക്കപ്പെട്ടു. ജനപ്രിയ ചിത്രമായി ദൃശ്യത്തെയും മികച്ച ഛായാഗ്രാഹകനായി സമീർ താഹിറിനേയും തെരഞ്ഞെടുത്തു. ജോയ് മാത്യുവിനും നസ്രിയക്കും ഔട്ട്‌സ്റ്റാൻഡിങ്ങ് പെർഫോർമൻസിനുളള അവാർഡ് ലഭിച്ചു. ആശാ ശരത്തും സിദ്ദിക്കും മികച്ച സഹനടനും സഹനടിയും.

നവംബർ 14 ന് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വച്ച് അവാർഡ് വിതരണ ചടങ്ങ് സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.