ഓമനക്കുട്ടനായി ആസിഫ്

നവാഗതനായ രോഹിത് വി.എസ് ഒരുക്കുന്ന 'ഓമനക്കുട്ടന്റെ സാഹസങ്ങൾ' എന്ന ചിത്രത്തിൽ ആസിഫ് നായക വേഷത്തിലെത്തുമെന്ന് സൂചന. ടൈറ്റിൽ റോളായ ഓമനക്കുട്ടനെയാണ് ആസിഫ് അവതരിപ്പിക്കുന്നത്.
 | 

ഓമനക്കുട്ടനായി ആസിഫ്

കൊച്ചി: നവാഗതനായ രോഹിത് വി.എസ് ഒരുക്കുന്ന ‘ഓമനക്കുട്ടന്റെ സാഹസങ്ങൾ’ എന്ന ചിത്രത്തിൽ ആസിഫ് അലി നായക വേഷത്തിലെത്തുമെന്ന് സൂചന. ടൈറ്റിൽ റോളായ ഓമനക്കുട്ടനെയാണ് ആസിഫ് അവതരിപ്പിക്കുന്നത്. സമീർ താഹിറിന്റെതാണ് തിരക്കഥ. ചിത്രത്തിലെ മറ്റ് താരങ്ങളെ ഇതുവരെ തീരുമാനിച്ചിട്ടില്ല. അടുത്ത വർഷം ആദ്യം ചിത്രീകരണം തുടങ്ങുമെന്നാണ് അറിയുന്നത്.

വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലും ആസിഫ് അലിയാണ് നായകൻ എന്നും റിപ്പോർട്ടുകളുണ്ട്. ബോബി സഞ്ജയ് ടീം തിരക്കഥയെഴുതുന്ന ചിത്രത്തിൽ എൻ.ഡി.എ വിദ്യാർത്ഥിയായാണ് ആസിഫ് എത്തുന്നത്. മൈലാഞ്ചി മൊഞ്ചുള്ള വീടും, ഡ്രൈവർ ഓൺ ഡ്യൂട്ടിയുമാണ് ആസിഫ് അലിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ. സപ്തമശ്രീ തസ്‌ക്കരയും വെളളിമൂങ്ങയുമാണ് ആസിഫിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ.