മൂന്ന് രൂപങ്ങളിൽ ഭാമ; ഒറ്റമന്ദാരം നവംബർ 14 ന്

സ്കൂൾ കുട്ടിയായും അമ്മയായും വിധവയായും ഭാമ എത്തുന്നു. വിനോദ് മങ്കര സംവിധാനം ചെയ്യുന്ന ഒറ്റമന്ദാരത്തിലാണ് ഭാമ വ്യത്യസ്ഥ ഭാവങ്ങളിൽ അഭിനയിക്കുന്നത്.
 | 
മൂന്ന് രൂപങ്ങളിൽ ഭാമ; ഒറ്റമന്ദാരം നവംബർ 14 ന്

 

കൊച്ചി: സ്‌കൂൾ കുട്ടിയായും അമ്മയായും വിധവയായും ഭാമ എത്തുന്നു. വിനോദ് മങ്കര സംവിധാനം ചെയ്യുന്ന ഒറ്റമന്ദാരത്തിലാണ് ഭാമ വ്യത്യസ്ഥ ഭാവങ്ങളിൽ അഭിനയിക്കുന്നത്.

യഥാർഥ സംഭവത്തിൽ നിന്ന് ഊർജം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പതിനാലാം വയസ്സിൽ വിവാഹിതയാവുകയും പിന്നീട് അമ്മയാവുകയും വിധവയാവുകയും ചെയ്ത ഒരു പെൺകുട്ടിയുടെ കഥയാണ് ഒറ്റമന്ദാരം. സ്ഥിരം കണ്ണീർ ഫോർമുലകൾ ഉപേക്ഷിച്ച് വ്യത്യസ്തമായ ശൈലിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

നെടുമുടി വേണു, ശങ്കർ രാമകൃഷ്ണൻ, കോഴിക്കോട് നാരായണൻ നായർ, നന്ദു, സജിതാ മഠത്തിൽ, കൊച്ചുപ്രേമൻ, ലിഷോയ്, സതീഷ് വെട്ടിക്കവല, സാബു തിരുവല്ല, കുളപ്പുള്ളി ലീല, ശ്രീക്കുട്ടി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരുനൽവേലിയിലെ തഞ്ചൈനഗരം എന്ന ഗ്രാമത്തിലായിരുന്നു ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. ഒറ്റമന്ദാരം നവംബർ 14 ന് തിയേറ്ററുകളിലെത്തും.