ശ്രീകാന്തിന്റെ ഭാര്യയായി ഭാവന

തമിഴ് നടൻ ശ്രീകാന്തിന്റെ ഭാര്യയായി ഭാവന എത്തുന്നു. 'സ്വപ്നത്തേക്കാൾ സുന്ദരം' എന്ന ചിത്രത്തിലൂടെയാണ് ഭാവന ശ്രീകാന്തിന്റെ ജോഡിയാകുന്നത്. ഫാമിലി എന്റർടെയ്നറായ ചിത്രം സംവിധാനം ചെയ്യുന്നത് രാധാകൃഷ്ണ മംഗലത്താണ്. ചിത്രത്തിൽ ഒൻപത് വയസ്സുകാരന്റെ അമ്മയാ അനു എന്ന കഥാപാത്രമാണ് ഭാവനയുടേത്.
 | 
ശ്രീകാന്തിന്റെ ഭാര്യയായി ഭാവന

 

കൊച്ചി: തമിഴ് നടൻ ശ്രീകാന്തിന്റെ ഭാര്യയായി ഭാവന എത്തുന്നു. ‘സ്വപ്നത്തേക്കാൾ സുന്ദരം’ എന്ന ചിത്രത്തിലൂടെയാണ് ഭാവന ശ്രീകാന്തിന്റെ ജോഡിയാകുന്നത്. ഫാമിലി എന്റർടെയ്‌നറായ ചിത്രം സംവിധാനം ചെയ്യുന്നത് രാധാകൃഷ്ണ മംഗലത്താണ്. ചിത്രത്തിൽ ഒൻപത് വയസ്സുകാരന്റെ അമ്മയാ അനു എന്ന കഥാപാത്രമാണ് ഭാവനയുടേത്.

സമ്പന്നനായ ഭർത്താവ് രാഹുലാണ് അനുവിന്റെ ലോകം. അപ്രതീക്ഷിതമായ ചില സംഭവങ്ങൾ അവരുടെ ജീവിതത്തിനെ മാറ്റിമറിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. അനുവായി ഭാവന എത്തുന്നു. രാഹുലിന്റെ വേഷം ശ്രീകാന്താണ് അവതരിപ്പിക്കുന്നത്.

വിജയരാഘവൻ, കൽപന, അർച്ചന കവി, ഇന്ദ്രൻസ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.