അടൂർ കമ്മറ്റി റിപ്പോർട്ടിലെ നല്ല നിർദേശങ്ങൾ സർക്കാർ തഴയുന്നു: ഡോ.ബിജു

കൊച്ചി: നല്ല സിനിമകൾക്ക് സബ്സിഡി നൽകാനും പ്രദർശനത്തിനായി സർക്കാർ തീയേറ്ററുകൾ അനുവദിക്കാനുമുള്ള അടൂർ കമ്മറ്റി റിപ്പോർട്ടിലെ നിർദേശങ്ങളടക്കം നല്ലകാര്യങ്ങളിലെല്ലാം സർക്കാർ നിശബ്ദത പാലിക്കുകയാണെന്ന് സംവിധായകൻ ഡോ.ബിജു. നല്ല മലയാള സിനിമകൾക്ക് ആവശ്യമായ പ്രോത്സാഹനങ്ങൾ നൽകാനും ചലച്ചിത്ര അക്കാദമിക്കും സർക്കാരിനും ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടൂർ കമ്മിറ്റി റിപ്പോർട്ടിലെ സബ്സിഡി സംബന്ധിച്ചതുൾപ്പെടെയുള്ള നിർദേശങ്ങൾ സർക്കാർ കണ്ട മട്ടില്ല. എന്നാൽ ആ റിപ്പോർട്ടിലെ ചലച്ചിത്ര മേളയിലെ കാണികളുടെ എണ്ണത്തിൽ നിയന്ത്രണം വേണമെന്ന തരത്തിലുള്ള ചില നിർദേശങ്ങൾ ആവേശപൂർവ്വം നടപ്പാക്കാൻ ഒരുങ്ങുകയും
 | 
അടൂർ കമ്മറ്റി റിപ്പോർട്ടിലെ നല്ല നിർദേശങ്ങൾ സർക്കാർ തഴയുന്നു: ഡോ.ബിജു


കൊച്ചി:
നല്ല സിനിമകൾക്ക് സബ്‌സിഡി നൽകാനും പ്രദർശനത്തിനായി സർക്കാർ തീയേറ്ററുകൾ അനുവദിക്കാനുമുള്ള അടൂർ കമ്മറ്റി റിപ്പോർട്ടിലെ നിർദേശങ്ങളടക്കം നല്ലകാര്യങ്ങളിലെല്ലാം സർക്കാർ നിശബ്ദത പാലിക്കുകയാണെന്ന് സംവിധായകൻ ഡോ.ബിജു. നല്ല മലയാള സിനിമകൾക്ക് ആവശ്യമായ പ്രോത്സാഹനങ്ങൾ നൽകാനും ചലച്ചിത്ര അക്കാദമിക്കും സർക്കാരിനും ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അടൂർ കമ്മിറ്റി റിപ്പോർട്ടിലെ സബ്‌സിഡി സംബന്ധിച്ചതുൾപ്പെടെയുള്ള നിർദേശങ്ങൾ സർക്കാർ കണ്ട മട്ടില്ല. എന്നാൽ ആ റിപ്പോർട്ടിലെ ചലച്ചിത്ര മേളയിലെ കാണികളുടെ എണ്ണത്തിൽ നിയന്ത്രണം വേണമെന്ന തരത്തിലുള്ള ചില നിർദേശങ്ങൾ ആവേശപൂർവ്വം നടപ്പാക്കാൻ ഒരുങ്ങുകയും ചെയ്തു. അടൂരിന്റെ പല നിർദേശങ്ങളും 2011-ലും 2012–ലും അതാത് സമയത്തെ സാംസ്‌കാരിക മന്ത്രിമാർക്ക് മുന്നിൽ ഫിലിംമേക്കേഴ്‌സ് ഫോറംഅവതരിപ്പിച്ചിട്ടുള്ളതാണ്. എന്നാൽ അവ പരിഗണിക്കാൻ ഇതുവരെ സർക്കാർ തയ്യാറായിട്ടില്ലെന്നും ബിജു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫോറം ഫോർ ബെറ്റർ ഫിലിംസ് എന്ന പേരിലുള്ള റിപ്പോർട്ട് അന്നത്തെ മന്ത്രിമാരായിരുന്ന എം.എ ബേബിക്കും, ഗണേഷ് കുമാറിനും നൽകിയതാണ്. അതിൽ ടി.വി ചന്ദ്രൻ, കെ.പി കുമാരൻ, ലെനിൻ രാജേന്ദ്രൻ, ജയരാജ്, കമൽ, പ്രിയനന്ദനൻ തുടങ്ങിയവരുൾപ്പെടെ മുപ്പതോളം സംവിധായകർ അതിൽ ഒപ്പിട്ടിരുന്നുവെന്നും പക്ഷെ യാതൊരു നടപടികളും ഉണ്ടായില്ലെന്നും ബിജു പറയുന്നു.

ഫോറം ഫോർ ബെറ്റർ ഫിലിംസ് സമർപ്പിച്ച റിപ്പോർട്ട് താഴെ കാണാം

അടൂർ കമ്മറ്റി റിപ്പോർട്ടിലെ നല്ല നിർദേശങ്ങൾ സർക്കാർ തഴയുന്നു: ഡോ.ബിജു അടൂർ കമ്മറ്റി റിപ്പോർട്ടിലെ നല്ല നിർദേശങ്ങൾ സർക്കാർ തഴയുന്നു: ഡോ.ബിജു അടൂർ കമ്മറ്റി റിപ്പോർട്ടിലെ നല്ല നിർദേശങ്ങൾ സർക്കാർ തഴയുന്നു: ഡോ.ബിജു

 

അടൂർ കമ്മറ്റി റിപ്പോർട്ടിലെ നല്ല നിർദേശങ്ങൾ സർക്കാർ തഴയുന്നു: ഡോ.ബിജു