‘ചന്ദ്രേട്ടൻ എവിടെയാ’ ട്രെയിലർ

സിദ്ധാർത്ഥ് ഭരതന്റെ സംവിധാനത്തിൽ ദിലീപ് നായകനാകുന്ന ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിൽ ചന്ദ്രമോഹനെന്ന നായക കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്.
 | 
‘ചന്ദ്രേട്ടൻ എവിടെയാ’ ട്രെയിലർ

 

സിദ്ധാർത്ഥ് ഭരതന്റെ സംവിധാനത്തിൽ ദിലീപ് നായകനാകുന്ന ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിൽ ചന്ദ്രമോഹനെന്ന നായക കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. അനുശ്രീയും നമിതാ പ്രമോദുമാണ് നായികമാർ.

നിദ്രക്ക് ശേഷം സിദ്ധാർത്ഥ് ഒരുക്കുന്ന ‘ചന്ദ്രേട്ടൻ എവിടെയാ’ രസകരമായ നിരവധി മുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന ഒരു കുടുംബചിത്രമാണ്. പ്രതാപ് പോത്തൻ, ഷമ്മി തിലകൻ, ചെമ്പൻ വിനോദ്, വിനായകൻ, വീണാ നായർ, കെ.പി.എ.സി. ലളിത, മാസ്റ്റർ ഇൻഹാൻ എന്നിവരാണ് മറ്റ് താരങ്ങൾ.

ഹാപ്പി ജേർണി, അരികെ ഒരാൾ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹാൻഡ് മെയ്ഡ് ഫിലിംസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ, സമീർ താഹിർ, ഷൈജു ഖാലിദ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രമാണ് ചന്ദ്രേട്ടൻ എവിടെയാ. കഥ, തിരക്കഥ, സംഭാഷണം നിർവ്വഹിച്ചിരിക്കുന്നത് സന്തോഷ് ഏച്ചിക്കാനം. ഷൈജു ഖാലിദ് ഛായാഗ്രഹണവും സമീറ സനീഷ് വസ്ത്രാലങ്കാരവും ഒരുക്കുന്നു. സന്തോഷ് വർമയുടെ വരികൾക്ക് പ്രശാന്ത് പിള്ളയാണ് സംഗീതം. തൃശൂർ, തിരുവനന്തപുരം, ചെന്നൈ, മഹാബലിപുരം എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ.