കൊക്കെയ്ൻ കേസ്: മുഖ്യപ്രതിയെ കൊച്ചിയിലെത്തിച്ചു

കൊക്കെയ്ൻ കേസിലെ മുഖ്യപ്രതിയെ കൊച്ചിയിലെത്തിച്ചു. നോർത്ത് ഗോവയിൽ നിന്ന് ഗോവ പോലീസിന്റെ സഹായത്തോടെ കൊച്ചി പോലീസ് പിടികൂടിയ നൈജീരിയൻ സ്വദേശി ഒക്കോവേ ചിഗോസി കോളിൻസിനെയാണ് കൊച്ചിയിലെത്തിച്ചത്. പ്രതികൾക്ക് കൊക്കെയ്ൻ എത്തിച്ചത് ഇയാളാണെന്ന് പോലീസ് അറിയിച്ചു.
 | 

കൊച്ചി: 

കേസിൽ നേരത്തെ അറസ്റ്റിലായ യുവതാരം ഷൈൻ ടോം ചാക്കോ താൻ കൊക്കെയ്ൻ ഉപയോഗിച്ചിട്ടില്ലെന്നും സുഹൃത്തുകൾക്കൊപ്പം സിനിമാ കാര്യങ്ങൾ ചർച്ച ചെയ്യാനാണ് ഫ്‌ളാറ്റിൽ പോയതെന്നും പറഞ്ഞിരുന്നു. ഷൈൻ കൊക്കെയ്ൻ ഉപയോഗിച്ചിട്ടില്ലെന്ന് ലാബ് പരിശോധനയിലും വ്യക്തമായിരുന്നു.