കംപാർട്ട്‌മെന്റ് നാളെയെത്തും; രചന, സംവിധാനം, നിർമാണം: സലിംകുമാർ

നടൻ സലിംകുമാർ സംവിധാനം ചെയ്ത ചിത്രം 'കംപാർട്ട്മെന്റ്' നാളെ പ്രദർശനത്തിനെത്തും. സലിംകുമാർ തന്നെ എഴുതി നിർമിക്കുന്ന ചിത്രമാണിത്. ഭിന്നശേഷിയുള്ള കുട്ടികളുടെ ജീവിതമാണ് ചിത്രത്തിന്റെ പശ്ചാത്തലം. കുട്ടികളെക്കൂടാതെ, സുരേഷ്ഗോപി, കലാഭവൻ മണി, കലാഭവൻ ഷാജോൺ, കൊച്ചുപ്രേമൻ, കെപിഎസി ലളിത, നിലമ്പൂർ ആയിഷ, അഞ്ജലി ഉപാസന, ലയാ ജോസ്, വിനോദ് കെടാമംഗലം എന്നിവരും ചിത്രത്തിലുണ്ട്. സലിംകുമാറിന്റെ കന്നി സംരംഭമാണ് കംപാർട്ട്മെന്റ്.
 | 
കംപാർട്ട്‌മെന്റ് നാളെയെത്തും; രചന, സംവിധാനം, നിർമാണം: സലിംകുമാർ

കൊച്ചി:  നടൻ സലിംകുമാർ സംവിധാനം ചെയ്ത ചിത്രം ‘കംപാർട്ട്‌മെന്റ്’ നാളെ പ്രദർശനത്തിനെത്തും. സലിംകുമാർ തന്നെയാണ് രചനയും നിർമാണവും. ഭിന്നശേഷിയുള്ള കുട്ടികളുടെ ജീവിതമാണ് ചിത്രത്തിന്റെ പശ്ചാത്തലം. സുരേഷ്‌ഗോപി, കലാഭവൻ മണി, കലാഭവൻ ഷാജോൺ, കൊച്ചു പ്രേമൻ, കെപിഎസി ലളിത, നിലമ്പൂർ ആയിഷ, അഞ്ജലി ഉപാസന, ലയാ ജോസ്, വിനോദ് കെടാമംഗലം എന്നിവരും ചിത്രത്തിലുണ്ട്. സലിംകുമാറിന്റെ കന്നി സംരംഭമാണ് കംപാർട്ട്‌മെന്റ്.

ഭിന്നശേഷിയുള്ള കുട്ടികളുടെ സ്‌കൂളുകൾ സന്ദർശിച്ച് ഒന്നരവർഷം നീണ്ട പഠനങ്ങൾക്ക് ശേഷമാണ് താരം ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. ഹാസ്യത്തിന് പ്രാധാന്യം നൽകിയൊരുക്കുന്ന ചിത്രമായിരിക്കും കംപാർട്ട്‌മെന്റ് എന്ന് സലിംകുമാർ പറഞ്ഞു. സലിംകുമാറിന്റെ പുതിയ ചിത്രത്തിന് ഗിന്നസ് റെക്കോർഡിനുള്ള സാധ്യതയും തെളിയുന്നുണ്ട്. ഭിന്നശേഷിയുള്ള കുട്ടികളെ പ്രധാന കഥാപാത്രങ്ങളാക്കി ചിത്രീകരിക്കുന്ന ആദ്യ ചിത്രമെന്ന വിശേഷണത്തോടെയാകും ചിത്രം ഗിന്നസ് ബുക്കിൽ ഇടം നേടുക. അരുണാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫോർട്ടുകൊച്ചി സ്വദേശിയായ ഏഞ്ചലാണ് നായിക.