കസിൻസിലെ ഒരു കോടിയുടെ ഗാനം

മലയാളത്തിൽ ഏറ്റവും അധികം പണം മുടക്കി നിർമ്മിച്ചിരിക്കുന്ന ഗാനം കൊലുസു തെന്നി തെന്നി പുറത്തിറങ്ങി. വൈശാഖ് സംവിധാനം ചെയ്യുന്ന കസിൻസിലെ ഈ ഗാനം ഒരു കോടി രൂപ മുടക്കിയാണ് നിർമ്മിച്ചിരിക്കുന്നത്.
 | 

മലയാളത്തിൽ ഏറ്റവും അധികം പണം മുടക്കി നിർമ്മിച്ചിരിക്കുന്ന ഗാനം കൊലുസു തെന്നി തെന്നി പുറത്തിറങ്ങി. വൈശാഖ് സംവിധാനം ചെയ്യുന്ന കസിൻസിലെ ഈ ഗാനം ഒരു കോടി രൂപ മുടക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. ഗാനത്തിൽ ചിത്രത്തിലെ ഒട്ടുമിക്ക അഭിനേതാക്കളും പ്രത്യക്ഷപ്പെടുന്നുണ്ട്. എം.ജയചന്ദ്രന്റെ ഈണത്തിൽ ശ്രേയ ഘോഷാലും യാസിൻ നിസാറും, ടിപ്പുവും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് മുരുകൻ കാട്ടാകടയാണ്.

പോക്കിരി രാജ, സീനിയേഴ്‌സ്, മല്ലു സിങ്, സൗണ്ട് തോമ, വിശുദ്ധൻ എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കസിൻസ്. സച്ചിൻ സേതു കൂട്ടുകെട്ടിലെ സേതുവാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്, വേദിക, നെടുമുടിവേണു, കലാഭവൻ ഷാജോൺ, തെലുങ്ക് നടൻ പ്രദീപ് റാവുത്തർ, സുരാജ് വെഞ്ഞാറമൂട്, ജോജു ജോർജ്, മനോജ് കെ ജയൻ, തെന്നിന്ത്യൻ നടി കാജൽ അഗർവാളിന്റെ സഹോദരി നിഷാ അഗർവാൾ തുടങ്ങിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. വൈശാഖ് സിനിമാസിന്റെ ബാനറിൽ വൈശാഖ് രാജൻ നിർമ്മിക്കുന്ന ചിത്രം ക്രിസ്മസിന് തീയേറ്ററുകളിലെത്തും.