കസിൻസിലെ രണ്ടാ ഗാനം നീയെൻ വെണ്ണിലാ

ഹരിചരണും ചിൻമയിയും ചേർന്ന് ആലപിച്ചിരിക്കുന്ന കസിൻസിലെ മനോഹര പ്രണയഗാനം നീയെൻ വെണ്ണിലാ പുറത്തിറങ്ങി. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് എം ജയചന്ദ്രനാണ് ഈണം പകർന്നിരിക്കുന്നത്.
 | 

ഹരിചരണും ചിൻമയിയും ചേർന്ന് ആലപിച്ചിരിക്കുന്ന കസിൻസിലെ മനോഹര പ്രണയഗാനം നീയെൻ വെണ്ണിലാ പുറത്തിറങ്ങി. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് എം ജയചന്ദ്രനാണ് ഈണം പകർന്നിരിക്കുന്നത്. ചിത്രത്തിലെ നായിക നായകൻമാരുടെ പ്രണയമാണ് ഗാനത്തിന്റെ ഇതിവൃത്തം. കൊട്ടാരത്തിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ പോലെ തന്നെ മനോഹരമാണ് ദൃശ്യങ്ങളും.

നേരത്തെ ചിത്രത്തിലെ കൊലുസ് തെന്നി തെന്നി എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങിയിരുന്നു. പോക്കിരി രാജ, സീനിയേഴ്‌സ്, മല്ലു സിങ്, സൗണ്ട് തോമ, വിശുദ്ധൻ എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന മാസ് മസാല ചിത്രമാണ് കസിൻസ്. സച്ചിൻസേതു കൂട്ടുകെട്ടിലെ സേതുവാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്, വേദിക, നെടുമുടിവേണു, കലാഭവൻ ഷാജോൺ, തെലുങ്ക് നടൻ പ്രദീപ് റാവുത്തർ, സുരാജ് വെഞ്ഞാറമൂട്, ജോജു ജോർജ്, മനോജ് കെ ജയൻ, തെന്നിന്ത്യൻ നടി കാജൽ അഗർവാളിന്റെ സഹോദരി നിഷാ അഗർവാൾ തുടങ്ങിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. വൈശാഖ് സിനിമാസിന്റെ ബാനറിൽ വൈശാഖ് രാജൻ നിർമ്മിക്കുന്ന ചിത്രം ക്രിസ്മസിന് തീയേറ്ററുകളിലെത്തും.