തമിഴ്‌നാട്ടിൽ അക്രമം; കുഞ്ചാക്കോ ബോബനും സുരാജും കുടുങ്ങി

ജയലളിതക്കെതിരായ കോടതി വിധി വന്നതോടെ അക്രമം ശക്തമായ തമിഴ്നാട്ടിൽ കുടുങ്ങിയവരിൽ മലയാള സിനിമാസംഘവും. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമായ കസിൻസിന്റെ ചിത്രീകരണത്തിനായി പളനിയിലെത്തിയ സംഘമാണ് പുറത്ത് കടക്കാൻ സാധിക്കാതെ കുടുങ്ങിയത്. കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരുൾപ്പെടെയുള്ള 600-ഓളം പേരാണ് പളനിക്കടുത്തുള്ള നീക്കാർപെട്ടിയിൽ കുടുങ്ങിയത്. അക്രമങ്ങൾ വ്യാപകമായതോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് നിർത്തിവച്ചിരിക്കുകയാണ്.
 | 

തമിഴ്‌നാട്ടിൽ അക്രമം; കുഞ്ചാക്കോ ബോബനും സുരാജും കുടുങ്ങി

പളനി: ജയലളിതക്കെതിരായ കോടതി വിധി വന്നതോടെ അക്രമം ശക്തമായ തമിഴ്‌നാട്ടിൽ കുടുങ്ങിയവരിൽ മലയാള സിനിമാസംഘവും. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമായ കസിൻസിന്റെ ചിത്രീകരണത്തിനായി പളനിയിലെത്തിയ സംഘമാണ് പുറത്ത് കടക്കാൻ സാധിക്കാതെ കുടുങ്ങിയത്. കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരുൾപ്പെടെയുള്ള 600-ഓളം പേരാണ് പളനിക്കടുത്തുള്ള നീക്കാർപെട്ടിയിൽ കുടുങ്ങിയത്. അക്രമങ്ങൾ വ്യാപകമായതോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് നിർത്തിവച്ചിരിക്കുകയാണ്.

അനധികൃത സ്വത്തു സമ്പാദനക്കേസിൽ ജയലളിത കുറ്റക്കാരിയാണെന്നു കണ്ടെത്തിയതോടെ എ.ഐ.എ.ഡി.എം.കെ പ്രവർത്തകർ തമിഴ്‌നാട്ടിൽ വ്യാപക അക്രമമാണ് നടത്തുന്നത്. പളനിയിൽ മൂന്നു ബസുകളും ഒരു ജീപ്പും കത്തിച്ചിട്ടുണ്ടെന്നും കട കമ്പോളങ്ങൾക്കു നേരെ അക്രമം നടക്കുന്നുതായും റിപ്പോർട്ടുകളുണ്ട്. കോയമ്പത്തൂർ, നാഗർകോവിൽ, ബംഗളൂരിൽ നിന്ന് ഹൊസൂർ വഴി കേരളത്തിലേക്കുള്ള ബസ് സർവ്വീസും കേരളാ എസ്.ആർ.ടി.സി നിർത്തി വച്ചിരിക്കുകയാണ്.