ദിലീപ്- മഞ്ജുവാര്യർ വിവാഹമോചനക്കേസ്; കോടതി നടപടികൾ പൂർത്തിയായി

ചലച്ചിത്ര താരങ്ങളായ ദിലീപും മഞ്ജുവാര്യരും വേർപിരിഞ്ഞു. ഇരുവരുടെയും വിവാഹമോചന ഹർജി എറണാകുളം കുടുംബകോടതി അംഗീകരിച്ചു.
 | 
ദിലീപ്- മഞ്ജുവാര്യർ വിവാഹമോചനക്കേസ്; കോടതി നടപടികൾ പൂർത്തിയായി

 

കൊച്ചി: ചലച്ചിത്ര താരങ്ങളായ ദിലീപും മഞ്ജുവാര്യരും വേർപിരിഞ്ഞു. ഇരുവരുടെയും വിവാഹമോചന ഹർജി എറണാകുളം കുടുംബകോടതി അംഗീകരിച്ചു. ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന മുൻ നിലപാടിൽ മാറ്റമില്ലെന്ന് ഇരുവരും കുടുംബക്കോടതിയെ അറിയിച്ചിരുന്നു. അനുരഞ്ജന സാധ്യതകൾക്ക് കോടതി നൽകിയ കാലാവധി അവസാനിച്ചതോടെയാണ് ഇവർ കോടതിയിൽ ഹാജരായി നിലപാട് അറിയിച്ചത്.

ജൂലൈ 24നാണ് രണ്ട്പേരും വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പരസ്പര സമ്മതത്തോടെയാണ് തങ്ങൾ പിരിയാൻ ആഗ്രഹിക്കുന്നതെന്ന് കൗൺസിലിങ്ങിൽ നേരത്തെ തന്നെ ഇവർ വ്യക്തമാക്കിയിരുന്നു.മകൾ മീനാക്ഷിയെ ദിലീപിനൊപ്പം വിടുന്നതിൽ വിരോധമില്ലെന്ന് മഞ്ജു കോടതിയെ അറിയിച്ചിട്ടുണ്ട്.