ദിലീപിനും കാവ്യക്കും ആശംസകള്‍ നേര്‍ന്ന കുഞ്ചാക്കോ ബോബന് പൊങ്കാല; വിശദീകരണവുമായി ചാക്കോച്ചന്‍

ദിലീപിനും കാവ്യക്കും മംഗളാശംസകള് ഫെയ്സ്ബുക്കിലൂടെ അറിയിച്ച ചാക്കോച്ചന് കിട്ടിയത് പൊങ്കാല. ദിലീപിനും കാവ്യക്കും ഒരുമിച്ചുള്ള യാത്രയ്ക്ക് ആശംസകള് നേര്ന്ന ചാക്കോച്ചന്റെ പോസ്റ്റിന് താഴെ, മഞ്ജു വാര്യര്ക്ക് ഐക്യദാര്ഢ്യവുമായി മലയാളികള് വട്ടം കൂടി. 1200ഓളം കമ്മന്റുകളാണ് വന്നത്. ഭൂരിപക്ഷം പേരും പോസ്റ്റിന് പ്രതികൂലമായിട്ടാണ് പ്രതികരിച്ചത്.
 | 

ദിലീപിനും കാവ്യക്കും ആശംസകള്‍ നേര്‍ന്ന കുഞ്ചാക്കോ ബോബന് പൊങ്കാല; വിശദീകരണവുമായി ചാക്കോച്ചന്‍

കൊ്ച്ചി: ദിലീപിനും കാവ്യക്കും മംഗളാശംസകള്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ച ചാക്കോച്ചന് കിട്ടിയത് പൊങ്കാല. ദിലീപിനും കാവ്യക്കും ഒരുമിച്ചുള്ള യാത്രയ്ക്ക് ആശംസകള്‍ നേര്‍ന്ന ചാക്കോച്ചന്റെ പോസ്റ്റിന് താഴെ, മഞ്ജു വാര്യര്‍ക്ക് ഐക്യദാര്‍ഢ്യവുമായി മലയാളികള്‍ വട്ടം കൂടി. 1200ഓളം കമ്മന്റുകളാണ് വന്നത്. ഭൂരിപക്ഷം പേരും പോസ്റ്റിന് പ്രതികൂലമായിട്ടാണ് പ്രതികരിച്ചത്.

പോസ്റ്റ് കത്തിപ്പടര്‍ന്നതോടെ വിശദീകരണവുമായി ചാക്കോച്ചനും രംഗത്തെത്തി. ദിലീപും കാവ്യയും മഞ്ജുവുമെല്ലാം എന്റെയും എന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കള്‍ ആണെന്നും ഞാന്‍ കാവ്യക്കും ദിലീപിനും ആശംസകള്‍ നേര്‍ന്ന് ഇട്ട പോസ്റ്റ് മഞ്ജുവിന്റെ പക്ഷം പിടിച്ചാണെന്ന് ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്തെന്നും ചാക്കോച്ചന്‍ മറുപടി പോസ്റ്റില്‍ പറഞ്ഞു. മഞ്ജുവിന്റെ തിരിച്ചു വരവില്‍ താന്‍ മഞ്ജുവിന്റെ കൂടെ ഉണ്ടായിരുന്നു. അത് മഞ്ജുവിന് അറിയാമെന്നും തനിക്കാരെയും അത് ബോധ്യപ്പെടുത്തേണ്ടതില്ലെന്നും ചാക്കോച്ചന്‍ വ്യക്തമാക്കി.

കാവ്യ എനിക്കെന്റെ സഹോദരി തുല്യയാണ്. എനിക്കും എന്റെ കുടുംബത്തിനും അവളെ വര്‍ഷങ്ങളായി അറിയാം. അവള്‍ക്ക് നല്ലൊരു ജീവിതം ആണ് ഞാന്‍ ആശംസിച്ചത്. ദിലീപിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. താന്‍ ആരുടേയും വ്യക്തി ജീവിതത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ക്ക് നല്ലൊരു ജീവിതം ഉണ്ടാവാന്‍ ആണ് എന്റെ പ്രാര്‍ത്ഥനയെന്നും ചാക്കോച്ചന്‍ പറയുന്നു.

പോസ്റ്റ് കാണാം