ശ്രീബാല കെ. മേനോൻ ചിത്രത്തിൽ ദിലീപ് നായകൻ

അഞ്ജലി മേനോന് ശേഷം മലയാളം കൊമേഴ്സ്യൽ സിനിമാ രംഗത്തേക്ക് മറ്റൊരു വനിതാ സംവിധായക കൂടി ചുവടുറപ്പിക്കുന്നു. എഴുത്തുകാരിയും കോളമിസ്റ്റുമായ ശ്രീബാല കെ മേനോൻ ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്.
 | 
ശ്രീബാല കെ. മേനോൻ ചിത്രത്തിൽ ദിലീപ് നായകൻ

കൊച്ചി: അഞ്ജലി മേനോന് ശേഷം മലയാളം കൊമേഴ്‌സ്യൽ സിനിമാ രംഗത്തേക്ക് മറ്റൊരു വനിതാ സംവിധായക കൂടി ചുവടുറപ്പിക്കുന്നു. എഴുത്തുകാരിയും കോളമിസ്റ്റുമായ ശ്രീബാല കെ മേനോൻ ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. സത്യൻ അന്തിക്കാടിന്റെ അസോസിയേറ്റായി നിരവധി ചിത്രത്തിൽ പ്രവർത്തിച്ചതിന്റെ പരിചയവുമായാണ് ശ്രീബാല എത്തുന്നത്. നടൻ ദിലീപ് നായകനാകുന്ന ചിത്രത്തിൽ സുഹാസിനിയും പ്രധാന വേഷത്തിലെത്തും.

ദിലീപിന്റെ സ്ഥിരം ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ കഥാപാത്രമാകും തന്റെ ചിത്രത്തിലേതെന്ന് ശ്രീബാല പറഞ്ഞു. സഹതാരങ്ങൾക്കും പ്രധാന്യമുളള പ്രമേയമാണ് സിനിമയുടേത്. സിനിമയുടെ ഭാഗമാകാൻ ദിലീപ് തയ്യാറായതിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു. പുതുമുഖമായിരിക്കും നായികാ വേഷത്തിലെത്തുന്നത്. നടൻ ശ്രീനിവാസൻ, മാധ്യമ പ്രവർത്തകൻ ശശികുമാർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. തിരുവനന്തപുരമാണ്് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.