ദുല്‍ഖറിന്റെ രാജകുമാരിക്ക് പേരിട്ടു; ഇതാണ് ആ പേര്

ദുല്ഖര് സല്മാന്റെ രാജകുമാരിക്ക് പേരിട്ടു. ദുല്ഖറിനും അമാല് സൂഫിയക്കും ജനിച്ച കുഞ്ഞിന് മറിയം അമീറ സല്മാന് എന്നാണ് പേരിട്ടിരിക്കുന്നത്. മയ് അഞ്ചിന് ചെന്നൈ മദേഴ്സ് ഹോസ്പിറ്റലില് വച്ചാണ് ദുല്ഖറിനും അമാലിനും മകള് പിറന്നത്. ദുല്ഖര് തന്നെയാണ് ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും മകള് പിറന്ന കാര്യം അറിയിച്ചത്.
 | 

ദുല്‍ഖറിന്റെ രാജകുമാരിക്ക് പേരിട്ടു; ഇതാണ് ആ പേര്

ദുല്‍ഖര്‍ സല്‍മാന്റെ രാജകുമാരിക്ക് പേരിട്ടു. ദുല്‍ഖറിനും അമാല്‍ സൂഫിയക്കും ജനിച്ച കുഞ്ഞിന് മറിയം അമീറ സല്‍മാന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. മയ് അഞ്ചിന് ചെന്നൈ മദേഴ്സ് ഹോസ്പിറ്റലില്‍ വച്ചാണ് ദുല്‍ഖറിനും അമാലിനും മകള്‍ പിറന്നത്. ദുല്‍ഖര്‍ തന്നെയാണ് ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും മകള്‍ പിറന്ന കാര്യം അറിയിച്ചത്.

‘എല്ലാ സ്‌നേഹവും ഞങ്ങള്‍ക്കുമേല്‍ ചൊരിയുകയാണ്. ഒന്നിലേറെ കാരണങ്ങളാല്‍ ഇന്നെനിക്ക് മറക്കാനാകാത്ത ദിവസമാണ്. എന്റെ ജീവിതം എന്നെന്നേക്കുമായി മാറിമറിഞ്ഞിരിക്കുന്നു. സ്വര്‍ഗത്തില്‍ നിന്നും വലിയൊരു അനുഗ്രഹം ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നു. എന്റെ ഏറ്റവും വലിയ സ്വപ്നം സത്യമായിരിക്കുകയാണ്. എനിക്ക് എന്റെ രാജകുമാരിയെ ലഭിച്ചു’ എന്നായിരുന്നു കുഞ്ഞ് പിറന്ന വിവരം അറിയിച്ചുകൊണ്ട് ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

കോമ്രേഡ് ഇന്‍ അമേരിക്ക റിലീസ് ചെയ്ത അതേ ദിവസമാണ് മകള്‍ പിറന്നത് എന്നത് മറ്റൊരു യാദൃശ്ചികത. 2011ലാണ് ദുല്‍ഖറും അമാലും വിവാഹിതരാകുന്നത്.