ഡോൾഫിനിലെ ആദ്യ ഗാനം

അനൂപ് മേനോനും സുരേഷ് ഗോപിയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ദ ഡോൾഫിനിലെ ആദ്യ ഗാനം പുറത്തിറങ്ങി. അനൂപ് മേനോൻ വരികളെഴുതിയ എന്നോമലെ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. നേരത്തെ ബ്യൂട്ടിഫുൾ, നമ്മുക്ക് പാർക്കാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം അനൂപ് മേനോൻ ഗാനരചന നടത്തുന്ന ചിത്രമാണ് ദ ഡോൾഫിൻ.
 | 

അനൂപ് മേനോൻ തിരക്കഥ എഴുതി ദീപൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡോൾഫിൻ. സുരേഷ് ഗോപി, അനൂപ് മേനോൻ, രാഹുൽ മാധവ്, സൈജു കുറുപ്പ്, കൽപ്പന, സൂരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, നന്ദു, അരുൺ എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. സുധീപ് കാരാട്ട്, അരുൺ എംസി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം നവംബറിൽ തീയറ്ററിൽ എത്തും