യു ടൂ ബ്രൂട്ടസിലെ ആദ്യ ഗാനം

രൂപേഷ് പീതാംബരൻ സംവിധാനം ചെയ്യുന്ന ചിത്രം യു ടൂ ബ്രൂട്ടസിലെ ഗാനം എട്ടും പൊട്ടും പുറത്തിറങ്ങി. വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് റോബി എബ്രഹാം ഈണം പകർന്നിരിക്കുന്നു.
 | 

സുഹൃത്തുക്കളായ ഹരി, അബി വിക്കി, ടൊവിനൊ, അരുൺ, ഉണ്ണി എന്നിവരുടെ കഥ പറയുന്ന ചിത്രമാണ് യു ടു ബ്രൂട്ടസ്. ഹരിയായി ശ്രീനിവാസനും, അബിയായി ആസിഫ് അലിയും, വിക്കിയായി അനുമോഹനും, ടൊവിനോയായി ടൊവിനോ തോമസും, അരുണായി അഹമ്മദ് സിദ്ധിക്കിയും, ഉണ്ണിയായി സുധി കോപ്പയും അഭിനയിക്കുന്നു. ചിത്രത്തിലെ നായികാ കഥാപാത്രങ്ങളായ ഷേർളിയായി ഹണിറോസും, അപർണ്ണയായി രചനാ നാരായണൻകുട്ടിയും, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി ഫ്രെയിം ഇന സാഹയും എത്തുന്നു.

സ്ഫടികം എന്ന ചിത്രത്തിൽ മോഹൻലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ച രൂപേഷ് പീതാംബരൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് യു ടൂ ബ്രൂട്ടസ്. രൂപേഷ് പീതാംബരൻ തന്നെ കഥയും തിരക്കഥയും എഴുതിയിരിക്കുന്ന ചിത്രത്തിന് സംഭാഷണം രചിച്ചിരിക്കുന്നത് മാത്തുക്കുട്ടിയും രൂപേഷ് പീതാംബരനും ചേർന്നാണ്. റൗണ്ട് അപ്പ് സിനിമാസിന്റെ ബാനറിൽ ഷെയ്ഖ് അഫ്‌സൽ നിർമ്മിക്കുന്ന ചിത്രം ഉടൻ തീയേറ്ററിലെത്തും.