പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്: സ്വന്തമായി അമ്പലം ഉള്ള സ്ഥാപനത്തിന്റെ അധിപനായി ഒരു പൂജാരി വരുന്നതിൽ എന്താണ് തെറ്റ് ?

കേരളമൊഴിച്ചുള്ള സംസ്ഥാനങ്ങളിലെ സർക്കാർ ഓഫീസുകൾ കണ്ടാൽ ഒരു ഹിന്ദു മത വിശ്വാസിയുടെ വലിയ വീടാണെന്ന് തോന്നാം. ഗണപതി, വെങ്കിടാചലപതി, തുടങ്ങിയ ചിരപരിചിത ദൈവങ്ങളുടെ ഫോട്ടോ പ്രതിഷ്ഠ പലയിടത്തായി ഉണ്ടാകും. എന്തിനേറെ പറയുന്നു 97% മുസ്ലീം ജനതയുള്ള ജമ്മുവിലെ പട്ടാള ക്യാമ്പിനോട് ചേർന്ന പൊതു കാന്റീനിൽ വരെ ഇതാണ് അവസ്ഥ. ഇതൊക്കെ മോഡിക്ക് മുൻപേ ഉള്ള കാര്യങ്ങളാണ്. അതിനാൽ മോഡിക്ക് വലിയ ഹൈന്ദവവൽക്കരണമൊന്നും നടത്തേണ്ട കാര്യമൊന്നും ഇക്കാര്യത്തിൽ ഇല്ല.
 | 

ഒപ്പീനിയൻ | സജീവൻ അന്തിക്കാട്

പൂനയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു തനി സംഘിയെ മേധാവിയാക്കി നിയമിച്ച് ആ സ്ഥാപനത്തെ കാവിവൽക്കരിക്കുന്നു എന്ന് കേൾക്കുമ്പോൾ പൂനയിൽ ഇതുവരെയായി നടന്നിരുന്ന കാര്യങ്ങളിൽ കാവി ഇല്ലായിരുന്നു എന്നൊരു ധ്വനി വരുന്നുണ്ട്. എന്താണ് സത്യം?
ഓഫീസ് മുറികളിൽ ഹൈന്ദവദൈവങ്ങൾ അനുഗ്രഹം ചൊരിയുന്നത് പോരാതെ പൂന ഫിലിം കോളേജ് ക്യാമ്പസിൽ ഒരു ക്ഷേത്രം കൂടി ഉണ്ട്,
പതിനഞ്ചു വർഷത്തിലേറെയായി അതവിടെ വന്നിട്ട്. ഒരു സിനിമക്കായി ക്ഷേത്രം സെറ്റിട്ടതാണ്. സിനിമ ഷൂട്ട് കഴിഞ്ഞപ്പോൾ ക്ഷേത്രം പൊളിക്കാൻ പറ്റിയില്ല. അവിടെ പൂജയായി വഴിപാടായി പൂജാരിയായി. ഇപ്പോൾ പുതുക്കി പണിഞ്ഞുകൊണ്ടിരിക്കുന്നു.

പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്: സ്വന്തമായി അമ്പലം ഉള്ള സ്ഥാപനത്തിന്റെ അധിപനായി ഒരു പൂജാരി വരുന്നതിൽ എന്താണ് തെറ്റ് ?

ഇന്ത്യയുടെ അഭിമാനസ്തംഭങ്ങളിലൊന്നായ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എന്ന മതേതര സ്ഥാപനത്തിന്റെ ക്യാമ്പസിൽ ഒരു പ്രത്യേക മതവിഭാഗത്തിന്റെ അമ്പലം സ്ഥാപിക്കപ്പെടുമ്പോഴും അവിടെ മതേതര ബുദ്ധിജീവികൾ പഠിക്കുന്നുണ്ടായിരുന്നു. പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്: സ്വന്തമായി അമ്പലം ഉള്ള സ്ഥാപനത്തിന്റെ അധിപനായി ഒരു പൂജാരി വരുന്നതിൽ എന്താണ് തെറ്റ് ?ലോകപ്രശസ്തരായ ബുദ്ധിജീവികൾ അവിടെ നിന്ന് പഠിച്ചിറങ്ങിയവരുടെ കൂട്ടത്തിലും ഉണ്ടായിരുന്നു.
അന്നൊന്നും ആരും പ്രതികരിച്ചില്ല. ഇന്നും ഈ വിഷയത്തിൽ ആരും പ്രതികരിക്കുന്നില്ല. അപ്പോൾ എന്റെ ചോദ്യം ഇതാണ് ? സ്വന്തമായി അമ്പലം ഉള്ള സ്ഥാപനത്തിന്റെ അധിപനായി ഒരു പൂജാരി വരുന്നതിൽ എന്താണ് തെറ്റ് ?