സുഡാനിക്ക് ശേഷം ഹലാല്‍ ലവ് സ്‌റ്റോറിയുമായി സഖരിയ; നിര്‍മാണം ആഷിഖ് അബുവും സംഘവും

സുഡാനി ഫ്രം നൈജീരിയയ്ക്ക് ശേഷം സഖരിയ പുതിയ ചിത്രവുമായെത്തുന്നു
 | 
സുഡാനിക്ക് ശേഷം ഹലാല്‍ ലവ് സ്‌റ്റോറിയുമായി സഖരിയ; നിര്‍മാണം ആഷിഖ് അബുവും സംഘവും

സുഡാനി ഫ്രം നൈജീരിയയ്ക്ക് ശേഷം സഖരിയ പുതിയ ചിത്രവുമായെത്തുന്നു. ഹലാല്‍ ലവ് സ്റ്റോറി എന്ന ഈ ചിത്രം നിര്‍മിക്കുന്നത് പപ്പായ ഫിലിംസിന്റെ ബാനറില്‍ ആഷിഖ് അബുവും അബു ജെസ്‌ന ഹാഷിമും ഹര്‍ഷാദ് അലിയും ചേര്‍ന്നാണ്. സഖരിയ, മുഹ്‌സിന്‍ പരാരി, സൈജു ശ്രീധരന്‍, അജയ് മേനോന്‍ എന്നിവരും സഹ നിര്‍മാതാക്കളാകുന്നു.

സുഡാനിയുടെ തിരക്കഥയൊരുക്കിയ സഖരിയയും മുഹ്‌സിന്‍ പരാരിയും തന്നെയാണ് ഈ ചിത്രത്തിന്റെയും തിരക്കഥയെഴുതുന്നത്. ജോജു ജോര്‍ജ്, ഇന്ദ്രജിത്ത്, ഗ്രേസ് ആന്റണി, ഷറഫുദ്ദീന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2020 മാര്‍ച്ചില്‍ ചിത്രം തീയേറ്ററുകളില്‍ എത്തും.

അജയ് മേനോനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ബിജിബാലും ഷഹബാസ് അമനും സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സഖരിയയുടെ ആദ്യ ചിത്രമായ സുഡാനി ഫ്രം നൈജീരിയ ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിരുന്നു. തീയേറ്ററുകള്‍ നിറഞ്ഞോടിയ ചിത്രം നിരവധി അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവലുകളിലും പ്രദര്‍ശിപ്പിച്ചു.

Halal Love StoryZakariya, Muhsin, Papaya #PapayaFilms #Papaya Love March 2020.

Posted by Aashiq Abu on Saturday, October 12, 2019