കുമ്പളങ്ങിയിലെ ഒളിഞ്ഞിരിക്കുന്ന ‘ബ്രില്യന്‍സ്’; വീഡിയോ കാണാം

ഇവയ്ക്കെല്ലാം അപ്പുറം സംവിധായകനും തിരക്കഥാകൃത്തും ചിത്രത്തില് ഒളിപ്പിച്ചുവെച്ച ചില വിശദാംശങ്ങളുണ്ട്.
 | 
കുമ്പളങ്ങിയിലെ ഒളിഞ്ഞിരിക്കുന്ന ‘ബ്രില്യന്‍സ്’; വീഡിയോ കാണാം

2019ലെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളില്‍ കുമ്പളങ്ങി നൈറ്റ്‌സ് മുന്‍നിരയിലാണ്. റിയലിസ്റ്റിക് കഥ പറച്ചിലില്‍ സ്‌ക്രീനിലെ വിശദാംശങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രമായാണ് കുമ്പളങ്ങിയെ പ്രേക്ഷകര്‍ കണ്ടത്. പ്രേക്ഷകപ്രീതി നേടിയ ചിത്രത്തിന് ഒട്ടേറെ റിവ്യൂകളും പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഇവയ്‌ക്കെല്ലാം അപ്പുറം സംവിധായകനും തിരക്കഥാകൃത്തും ചിത്രത്തില്‍ ഒളിപ്പിച്ചുവെച്ച ചില വിശദാംശങ്ങളുണ്ട്. അവ വിശദീകരിക്കുന്ന യൂട്യൂബ് വീഡിയോ വൈറലായിരിക്കുകയാണ്.

കഥാപാത്രങ്ങളുടെ പ്രത്യേകതകളും പശ്ചാത്തലത്തില്‍ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളും വരെ വിശദമാക്കിക്കൊണ്ടാണ് വിവരണം. ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന ഷമ്മി എന്ന കഥാപാത്രവും ഗ്രേസ് ആന്റണിയുടെ സിമിയുമായുള്ള വിവാഹം ചിത്രത്തില്‍ ഒരിടത്തും കാണിക്കുന്നില്ല. എന്നാല്‍ ചിത്രത്തിന്റെ പോസ്റ്ററില്‍ ഇവരുടെ വിവാഹ ചിത്രം പ്രത്യക്ഷപ്പെട്ടിരുന്നു. ചിത്രത്തില്‍ ഇതേ വിവാഹചിത്രമുള്ള പോസ്റ്റര്‍ മുറിയുടെ ഭിത്തിയില്‍ തൂക്കിയിരിക്കുന്നത് അത്രയധികം ആരും ശ്രദ്ധിച്ചിട്ടില്ല. ഇത്തരം വളരെ അപ്രധാനമെന്ന് കരുതാവുന്ന വിശദാംശങ്ങളാണ് സംവിധായകന്‍ മധു സി.നാരായണനും തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരനും കുമ്പളങ്ങിയില്‍ ഒളിപ്പിച്ചിരിക്കുന്നതെന്ന് വീഡിയോ പറയുന്നു.

വീഡിയോ കാണാം