ജയറാമിന്റെ പി.ആർ.ഒ ആയി ഹണിറോസ്

കൊച്ചി; ജയറാം ചിത്രം സർ സിപിയിൽ ഹണിറോസ് പി.ആർ.ഒയുടെ വേഷത്തിലെത്തും. പത്താം ക്ലാസ് തോറ്റ ജയറാം നടത്തുന്ന ടെക് കോളേജിലാണ് ഹണി പി.ആർ. ഓ ആയി എത്തുന്നത്. നന്നായി ഇംഗ്ലീഷ് അറിയുന്ന ഹണി റോസിന്റെ കഥാപാത്രത്തോട് ജയറാമിന്റെ കഥാപാത്രത്തിനുണ്ടാകുന്ന ആരാധയും പ്രണയവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. നർമ്മ പശ്ചാത്തലത്തിലാണ് ചിത്രം. ഷാജൂൺ കര്യാൽ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ വിജയരാഘവൻ, സീമ, വിനയപ്രസാദ്, രോഹിണി എന്നിവരും അഭിനയിക്കുന്നു. എസ് സുരേഷ് ബാബുവിന്റേതാണ് തിരക്കഥ. ഡോ. മധു വാസുദേവിന്റെ ഗാനങ്ങൾക്ക്
 | 

 

ജയറാമിന്റെ പി.ആർ.ഒ ആയി ഹണിറോസ്കൊച്ചി; ജയറാം ചിത്രം സർ സിപിയിൽ ഹണിറോസ് പി.ആർ.ഒയുടെ വേഷത്തിലെത്തും. പത്താം ക്ലാസ് തോറ്റ ജയറാം നടത്തുന്ന ടെക് കോളേജിലാണ് ഹണി പി.ആർ. ഓ ആയി എത്തുന്നത്. നന്നായി ഇംഗ്ലീഷ് അറിയുന്ന ഹണി റോസിന്റെ കഥാപാത്രത്തോട് ജയറാമിന്റെ കഥാപാത്രത്തിനുണ്ടാകുന്ന ആരാധയും പ്രണയവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. നർമ്മ പശ്ചാത്തലത്തിലാണ് ചിത്രം. ഷാജൂൺ കര്യാൽ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ വിജയരാഘവൻ, സീമ, വിനയപ്രസാദ്, രോഹിണി എന്നിവരും അഭിനയിക്കുന്നു.

എസ് സുരേഷ് ബാബുവിന്റേതാണ് തിരക്കഥ. ഡോ. മധു വാസുദേവിന്റെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് സെജോ ജോണാണ്. അഴകപ്പനാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് സന്ദീപ് നന്ദകുമാർ. കലാസംവിധാനം രഞ്ജിത്ത് കോത്താരി. ഫെയ്‌സ് ടു ഫെയ്‌സ്, രാജാധി രാജാ എന്നീ ചിത്രങ്ങൾക്കു ശേഷം ഗുഡ്‌ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.കെ. നാസർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ആലപ്പുഴയിൽ പുരോഗമിക്കുന്നു.