യുവജന സംഘടനകളുടെ പ്രതിഷേധം: ജയറാം ചിത്രത്തിന്റെ ചിത്രീകരണം മുടങ്ങി

നഗരസഭാ ഓഫീസിന്റെ പ്രവർത്തനം മുടക്കുന്നുന്നുവെന്ന് ആരോപിച്ച് യുവജന സംഘടനകൾ സിനിമാ ചിത്രീകരണം തടസപ്പെടുത്തി. യൂത്ത് കോൺഗ്രസ്, ഡി.വൈ.എഫ്.ഐ പ്രവർത്തകരും കൗൺസിലർമാരുമാണ് കോട്ടയം നഗരസഭാ കാര്യാലയത്തിൽ നടന്ന ഷൂട്ടിംഗ് അവസാനിപ്പിച്ചത്. ജയറാം നായകനാകുന്ന ഷാജൂൺ കാര്യാൽ ചിത്രമായ സർ സിപിയുടെ ചിത്രീകരണമാണ് തടസപ്പെട്ടത്.
 | 

കോട്ടയം:

ജയറാം, ഹണിറോസ്, വിജയരാഘവൻ എന്നിവരടങ്ങുന്ന രംഗം നഗരസഭാ ചെയർമാന്റെ ഓഫീസ് മുറിയിൽ ചിത്രീകരിക്കുന്നതിനിടെയാണ് പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. പല ആവശ്യങ്ങൾക്കായി ഓഫീസിലെത്തുന്ന ജനങ്ങൾക്ക് ഷൂട്ടിംഗ് ബുദ്ധിമുട്ടാകുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രവർത്തകർ പ്രതിഷേധം നടത്തിയത്. പ്രതിഷേധം ശക്തമായതോടെ ഷൂട്ടിംഗ് അവസാനിപ്പിച്ച് അണിയറ പ്രവർത്തകർ തിരികെ പോയി.