ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് ഹണി റോസ്

താൻ ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് പ്രശസ്ത നടി ഹണി റോസ്. വിവാഹം എന്ന വ്യവസ്ഥയിൽ വിശ്വസിക്കുന്നില്ലെന്നും അത് ഒരു സ്ത്രീയുടെ സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും തകർക്കുന്ന ഒന്നാണെന്നും ഹണി പറഞ്ഞു. മംഗളത്തിന് നൽകിയ അഭിമുഖത്തിലാണ് ഹണി തന്റെ നിലപാട് തുറന്ന് പറഞ്ഞത്.
 | 

ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് ഹണി റോസ്
കൊച്ചി: താൻ ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് പ്രശസ്ത നടി ഹണി റോസ്. വിവാഹം എന്ന വ്യവസ്ഥയിൽ വിശ്വസിക്കുന്നില്ലെന്നും അത് ഒരു സ്ത്രീയുടെ സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും തകർക്കുന്ന ഒന്നാണെന്നും ഹണി പറഞ്ഞു. മംഗളത്തിന് നൽകിയ അഭിമുഖത്തിലാണ് ഹണി തന്റെ നിലപാട് തുറന്ന് പറഞ്ഞത്.

പരമ്പാരഗതമായ വിവാഹ സങ്കൽപത്തിൽ തനിക്ക് വിശ്വാസമില്ല. പുരുഷന്റെ പിന്തുണയില്ലാതെ ഒരു സ്ത്രീക്ക് ജീവിതത്തിൽ വിജയങ്ങൾ കൈവരിക്കാനാകും. കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പമുള്ള ജീവിതത്തിൽ താൻ സന്തുഷ്ടയാണെന്നും ഹണി പറഞ്ഞു.

ജയറാമിന്റെ ഒപ്പം അഭിനയിച്ച സർ സിപിയാണ് ഹണി അഭിനയച്ചതിൽ ചിത്രീകരണം പൂർത്തിയായ ചിത്രം. അടുത്തതായി ചെയ്യുന്നത് സുരേഷ് ഗോപി നായകനാകുന്ന മൈ ഗോഡാണ്. സുരേഷ് ഗോപിയുടെ നായികയായി ഒരു നാടൻ കഥാപാത്രത്തെയാണ് ചിത്രത്തിൽ ഹണി റോസ് അവതരിപ്പിക്കുന്നത്. പീഡിയാട്രിഷനായ അനിത എന്ന കഥാപാത്രത്തെ ചിത്രത്തിൽ സാരിയിൽ മാത്രമേ നിങ്ങൾക്ക് കാണാൻ കഴിയുള്ളൂ എന്ന് ഹണി പറയുന്നു. അതു കഴിഞ്ഞാലുള്ള രണ്ട് ചിത്രങ്ങളിലും നാടൻ ബബ്ലി കഥാപാത്രമാണ്. ആസിഫ് അലിയ്‌ക്കൊപ്പം യൂ ടൂ ബ്രൂട്ടസും ജയസൂര്യയുടെ കുംമ്പസാരവും. യൂ ടു ബ്രൂട്ടസിൽ പാട്ടുകാരിയുടെ വേഷത്തിലാണ് എത്തുന്നത്. വളരെ എനർജറ്റിക്കായിട്ടുള്ള ബബ്ലി കഥാപാത്രമായാണ് ഹണി എത്തുന്നത്.