മൈക്രോസോഫ്റ്റ് വയസറിയിച്ചു; മമ്മൂട്ടിക്ക് 31 വയസ് ദുൽഖറിന് 33

ഫോട്ടോ അപ്ലോഡ് ചെയ്താൽ ആളുകളുടെ പ്രായം പറയുന്ന മൈക്രോസോഫ്റ്റിന്റെ പുതിയ സോഫ്റ്റ്വെയറിന് വമ്പൻ പ്രതികരണം. പ്രായം അറിയാൻ ചെയ്യേണ്ടത് ഇത്രമാത്രം. മൈക്രോസോഫ്റ്റിന്റെ how-old.nte എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
 | 
മൈക്രോസോഫ്റ്റ് വയസറിയിച്ചു; മമ്മൂട്ടിക്ക് 31 വയസ് ദുൽഖറിന് 33

ഫോട്ടോ അപ്‌ലോഡ് ചെയ്താൽ ആളുകളുടെ പ്രായം പറയുന്ന മൈക്രോസോഫ്റ്റിന്റെ പുതിയ സോഫ്റ്റ്‌വെയറിന് വമ്പൻ പ്രതികരണം. പ്രായം അറിയാൻ ചെയ്യേണ്ടത് ഇത്രമാത്രം. മൈക്രോസോഫ്റ്റിന്റെ how-old.net എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. പ്രായം അറിയേണ്ടയാളുടെ ചിത്രം അപ്‌ലോഡ് ചെയ്യുക. മൈക്രോസോഫ്റ്റ് പറയുന്ന പ്രായം ഏറെക്കെുറെ ശരിയാകുന്നുണ്ടെന്നാണ് അനുഭവസ്ഥർ പറയുന്നത്.

എന്നാൽ മലയാള താരങ്ങളുടെ സൗന്ദര്യത്തിന് മുന്നിൽ ബുദ്ധിമാനായ സോഫ്റ്റ്‌വെയർ വരെ ഒന്നു പകയ്ക്കും. ചില റിസല്‍ട്ടുകൾ കണ്ടാൽ ചിരിച്ചുപോകും. മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിക്ക് 31 വയസ്സ് മാത്രമെ പ്രായമുള്ളു എന്നാണ് സോഫ്റ്റ് വെയറിന്റെ അവകാശവാദം. അതേസമയം ദുൽഖർ സൽമാന് പിതാവിനെക്കാൾ രണ്ട്‌ വയസ്സ് അധികമുണ്ടെന്നും മൈക്രോസോഫ്റ്റ് പറയുന്നു. മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന് പ്രായം 40 ആണ്. ഫഹദ് ഫാസിലിന് 26 വയസ്സും യുവതാരം നിവിൻ പോളിക്ക് 31 വയസ്സുമാണ് സോഫ്റ്റ്‌വെയർ പറയുന്നത്. ( താരങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് ചിത്രങ്ങൾ ഉപയോഗിച്ചാണ് ഞങ്ങൾ വയസ്സ് അന്വേഷിച്ചത്)

ഒരു മൈക്രോസോഫ്റ്റ് എഞ്ചിനീയർ നിർമിച്ച പുതിയ സോഫ്റ്റ്‌വെയർ സോഷ്യമീഡിയയിൽ ചർച്ചയായിക്കിഴിഞ്ഞിരിക്കുകയാണ്. വെബ്‌സൈറ്റ് പ്രവർത്തനം ആരംഭിച്ചതിന് ഏതാനും മണിക്കൂറുകൾക്കകം 30,000 പേരാണ് പ്രായം അറിഞ്ഞതെന്ന് ടൈം റിപ്പോർട്ട് ചെയ്തു.