ഭാസ്‌കർ ദ റാസ്‌കലിലെ ഗാനം കോപ്പിയടി; ഈണം മാത്രമല്ല; സീനുകളും

വിഷുവിന് പ്രദർശനത്തിനെത്തുന്ന മമ്മൂട്ടി- സിദ്ധിഖ് ചിത്രം ഭാസ്കർ ദി റാസ്കലിലെ ഗാനം കോപ്പിയടിയെന്ന് ആരോപണം. ഈണം മാത്രമല്ല ഗാനരംഗങ്ങളും അറബി ഗാനമായ 'ഐ ലവ് യു മമ്മാ' എന്ന ഗാനത്തിൽ നിന്ന് പകർത്തിയതാണെന്ന് വ്യക്തം. അമ്മയുടേയും മകളുടേയും സ്നേഹം കാണിക്കുന്ന ഗാനമാണ് ഹല അൽ തർക്ക് പാടിയ 'ഐ ലവ് യു മമ്മ' എന്ന ഗാനം. ഈ ഗാനത്തിന്റെ ട്രാക്കും രംഗങ്ങളുമാണ് 'ഐ ലവ് യു മമ്മി' എന്ന ഗാനത്തിൽ പകർത്തിയിരിക്കുന്നത്. അറബി ഗാനത്തിലെ ആദ്യ രംഗം മുതൽ പ്രധാനപ്പെട്ട അഞ്ചോളം രംഗങ്ങൾ വരെ സിദ്ധിഖ് തന്റെ ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്.
 | 
ഭാസ്‌കർ ദ റാസ്‌കലിലെ ഗാനം കോപ്പിയടി; ഈണം മാത്രമല്ല; സീനുകളും

 

വിഷുവിന് പ്രദർശനത്തിനെത്തുന്ന മമ്മൂട്ടി- സിദ്ധിഖ് ചിത്രം ഭാസ്‌കർ ദി റാസ്‌കലിലെ ഗാനം കോപ്പിയടിയെന്ന് ആരോപണം. ഈണം മാത്രമല്ല ഗാനരംഗങ്ങളും അറബി ഗാനമായ ‘ഐ ലവ് യു മമ്മാ’ എന്ന ഗാനത്തിൽ നിന്ന് പകർത്തിയതാണെന്ന് വ്യക്തം. അമ്മയുടേയും മകളുടേയും സ്‌നേഹം കാണിക്കുന്ന ഗാനമാണ് ഹല അൽ തർക്ക് പാടിയ ‘ഐ ലവ് യു മമ്മ’ എന്ന ഗാനം. ഈ ഗാനത്തിന്റെ ട്രാക്കും രംഗങ്ങളുമാണ് ‘ഐ ലവ് യു മമ്മി’ എന്ന ഗാനത്തിൽ പകർത്തിയിരിക്കുന്നത്. അറബി ഗാനത്തിലെ ആദ്യ രംഗം മുതൽ പ്രധാനപ്പെട്ട അഞ്ചോളം രംഗങ്ങൾ വരെ സിദ്ധിഖ് തന്റെ ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്.

സംഗീത സംവിധായകൻ ദീപക് ദേവാണ് ഭാസ്‌കർ ദി റാസ്‌കലിന്റെ സംഗീത സംവിധായകൻ. ദീപക് ദേവിന്റെ മകൾ ദേവികയും ശ്വേത മോഹനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിൽ നയൻതാരയും ബേബി അനിഖയുമാണ് അഭിനയിച്ചിരിക്കുന്നത്. റഫീക് അഹമ്മദിന്റേതാണ് വരികൾ.

ഗാനങ്ങൾ കാണാം. (ആപ്പിൽ വായിക്കുന്നവർക്ക് വീഡിയോ ഗ്യാലറിയിൽ നിന്ന് ഗാനങ്ങൾ കാണാം)